Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതേവലക്കര^തെക്കുംഭാഗം...

തേവലക്കര^തെക്കുംഭാഗം കുടിവെള്ള പദ്ധതി: ജലസംഭരണി സമർപ്പണം 20ന്

text_fields
bookmark_border
തേവലക്കര-തെക്കുംഭാഗം കുടിവെള്ള പദ്ധതി: ജലസംഭരണി സമർപ്പണം 20ന് ചിത്രം- ചവറ: തേവലക്കര, തെക്കുംഭാഗം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ജലസംഭരണി 20ന് നാടിന്​ സമർപ്പിക്കും. വൈകീട്ട്​ നാലിന് മന്ത്രി റോഷി അഗസ്​റ്റിൻ ഉദ്​ഘാടനം നിർവഹിക്കും. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ അധ്യക്ഷതവഹിക്കും . പദ്ധതിയിലൂടെ തേവലക്കര പഞ്ചായത്തിലെ പതിനായിരത്തോളം പേർക്ക്​ ശുദ്ധജലം ലഭ്യമാകും. ജലവിഭവ വകുപ്പ് കൊല്ലം പ്രോജക്ട് ഡിവിഷനാണ് പദ്ധതി പൂർത്തീകരിച്ചത്. ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി തേവലക്കര പഞ്ചായത്തിലെ 900 കുടുംബങ്ങൾക്ക് ഗാർഹിക കണക്​ഷൻ നൽകുന്ന പദ്ധതി 1.9 കോടി രൂപ ചെലവിൽ 2021 ജൂണിൽ പൂർത്തീകരിച്ചിരുന്നു. രണ്ടാംഘട്ട പദ്ധതിയിൽ പഞ്ചായത്തിലെ ബാക്കിയുള്ള 4358 കുടുംബങ്ങൾക്ക് ഗാർഹിക കണക്​ഷനും 75 കിലോ മീറ്റർ ലൈനും സ്ഥാപിക്കാൻ 20.6 കോടിയുടെ ഭരണാനുമതി ലഭിച്ചു. ടെൻഡർ നടപടി പൂർത്തീകരിച്ച്​ ഉടൻ നിർമാണം ആരംഭിക്കുമെന്നും ജലവകുപ്പ് അധികൃതർ അറിയിച്ചു. must- അപകട മരണ ഇൻഷുറൻസ് തുക നൽകി ചി​ത്രം- കൊല്ലം: യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പോളിസി പ്രകാരം വാഹന ഉടമ അപകടത്തിൽപെട്ട് മരിച്ചാൽ ലഭിക്കുന്ന തുകയായ 15 ലക്ഷം രൂപ വിതരണം ചെയ്തു. 2020 സെപ്റ്റംബറിൽ മങ്ങാട് ബൈപാസിലുണ്ടായ അപകടത്തിൽ മരിച്ച അഷ്​ടമുടി സ്വദേശി നുജുമുദ്ദീ​ൻെറ അവകാശികൾക്കാണ് തുക നൽകിയത്. 2020 ലെ മദ്രാസ് ഹൈകോടതി ഉത്തരവ് പ്രകാരമാണ് പോളിസി നിലവിൽവന്നത്. യുനൈറ്റഡ് ഇന്ത്യയുടെ പ്ലാറ്റിനം അ​ൈഡ്വസർ എം.എ. സത്താറി​ൻെറ ചുമതലയിലുള്ള പള്ളിമുക്കിലെ പോർട്ടൽ ഓഫിസിൽനിന്നാണ് പോളിസി വിതരണം ചെയ്തത്. യുനൈറ്റഡ് ഇന്ത്യ കൊല്ലം ഡിവിഷനൽ ഓഫിസിൽ നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ നുജുമുദീ​ൻെറ കുടുംബാംഗങ്ങൾക്ക്​ തുക കൈമാറി. സീനിയർ ഡിവിഷനൽ മാനേജർ കെ.പി. അശോകൻ, എം.എ. സത്താർ, വി. വിജയകുമാർ, നിതിൻ ജെ. കുറുപ്പ്, റോഷിനി യതീന്ദ്രൻ, ജിജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story