Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുലശേഖരപുരം - തഴവ

കുലശേഖരപുരം - തഴവ

text_fields
bookmark_border
കുലശേഖരപുരം - തഴവ
cancel
കുലശേഖരപുരം -തഴവ ഗ്രാമപഞ്ചായത്തുകളിൽ റോഡുകൾ തകർന്ന്​ യാത്രദുരിതം കരുനാഗപ്പള്ളി: കുലശേഖരപുരം തഴവ ഗ്രാമപഞ്ചായത്തുകളിലെ ഭൂരിഭാഗം റോഡുകളു​ം തകർന്നിട്ട് വർഷങ്ങൾ പിന്നിടുന്നു. റോഡിലെ കുഴികളും വെള്ളക്കെട്ടും യാത്ര ദുരിതമാക്കി. ദേശീയ അംഗീകാരങ്ങളും പുരസ്കാരങ്ങളും കരസ്ഥമാക്കിയ രണ്ടു പഞ്ചായത്തുകളിലും റോഡ് വികസനം അന്യമാണ്. സ്കൂൾ തുറന്നതോടെ ബസുകളിൽ യാത്ര ഏറെ പ്രയാസമാണ്. ഇരുചക്രവാഹനങ്ങൾ, കാൽനടയാത്രക്കാർ ഉൾപ്പെടെ റോഡിലെ കുഴികളും വെള്ളക്കെട്ടും കാരണം യാത്രാ ദുരിതമനുഭവിക്കുമ്പോൾ മൗനം പാലിക്കുകയാണ് ബന്ധപ്പെട്ടവർ. കുലശേഖരപുരം പഞ്ചായത്തിലെ നീലികുളം, കടത്തൂർ, സ്​റ്റേഡിയം, പുന്നക്കുളം, ടി.ബി ജങ്​ഷൻ, മണ്ണടിശ്ശേരി റോഡ് തുടങ്ങി തഴവ ഗ്രാമപഞ്ചായത്തിലെ നിരവധി റോഡുകളും തകർന്നിട്ടുണ്ട്. ചിത്രം : തകർന്ന്​ വൻ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടായ കുലശേഖരപുരം കടത്തൂർ സ്​റ്റേഡിയം പത്താം വാർഡിലെ റോഡ്
Show Full Article
TAGS:
Next Story