Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരുനാഗപ്പള്ളി...

കരുനാഗപ്പള്ളി കെ.എസ്​.ആർ.ടി.സി ഡിപ്പോ യാര്‍ഡ് വികസനം: ബജറ്റില്‍ അംഗീകരിച്ചാൽ വികസനം ^മന്ത്രി

text_fields
bookmark_border
കരുനാഗപ്പള്ളി കെ.എസ്​.ആർ.ടി.സി ഡിപ്പോ യാര്‍ഡ് വികസനം: ബജറ്റില്‍ അംഗീകരിച്ചാൽ വികസനം -മന്ത്രി *നിയമസഭയിൽ സി.ആര്‍. മഹേഷി​ൻെറ സബ്​മിഷന്​ മറുപടി പറയുകയായിരുന്നു മന്ത്രി തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോയിലെ യാര്‍ഡ് വികസനത്തിന്​ രണ്ട്​ കോടിയുടെ നിർദേശമുണ്ടെന്നും ബജറ്റില്‍ അംഗീകരിച്ചാൽ വികസനം നടപ്പാക്കുമെന്നും​ മന്ത്രി ആൻറണി രാജു. നിയമസഭയിൽ സി.ആര്‍. മഹേഷി​ൻെറ സബ്​മിഷന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. കോടതി ഉത്തരവിനെത്തുടര്‍ന്ന് അടച്ച ഓട തുറന്ന് വെള്ളം ഒഴുകിപ്പോകാൻ സൗകര്യമുണ്ടാക്കിയാലേ ഡിപ്പോയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകൂ. ഡീസൽ ചെലവുപോലും ലഭിക്കാത്ത ട്രിപ്പുകളും സര്‍വിസുകളും പുനഃക്രമീകരിച്ചശേഷം യാത്രക്കാരുടെ ലഭ്യതക്കനുസരിച്ച് ഡിപ്പോയിൽനിന്ന്​ കൂടുതല്‍ സര്‍വിസുകള്‍ ഓപറേറ്റ് ചെയ്യുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസ് സ്​റ്റാൻഡും വര്‍ക്​ഷോപ്പും ഡിപ്പോ മുഴുവനും മൂന്ന് വര്‍ഷമായി വെള്ളത്തിനടിയിലാണെന്ന്​ മഹേഷ്​ ചൂണ്ടിക്കാട്ടി. മലിനജലം റോഡിലേക്ക്​ ഒഴുകുകയാണ്. പി.ഡബ്ല്യു.ഡി റോഡും ഗാരേജും വെള്ളത്തിലായിട്ടും നടപടി കൈക്കൊണ്ടിട്ടില്ല. കച്ചവട സ്ഥാപനങ്ങള്‍ തുറക്കാനാവുന്നില്ല. വിദ്യാർഥികള്‍ക്ക് കോളജിലും സ്കൂളിലും പോകാന്‍ കഴിയാത്ത അവസ്​ഥയാണ്​. കോവിഡി​ൻെറ പേരിൽ ഗ്രാമീണ റൂട്ടുകളില്‍ ഓടിക്കൊണ്ടിരുന്ന മുഴുവന്‍ സര്‍വിസുകളും നിര്‍ത്തി െവച്ചിരിക്കുകയാണ്. തീരദേശ മേഖലയിലേക്കും മെഡിക്കൽ കോളജുകളിലേക്കുമുള്ള സർവിസുകളും നിർത്തി. ബസ്​ സര്‍വിസ് പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story