Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിരോധിത പുകയില ഉൽപന്ന...

നിരോധിത പുകയില ഉൽപന്ന വിൽപന: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
നിരോധിത പുകയില ഉൽപന്ന വിൽപന: ഒരാൾ അറസ്​റ്റിൽ
cancel
ഇരവിപുരം: ആഡംബര കാറിൽ സഞ്ചരിച്ച്​ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരോധിത പുകയില ഉൽപന്നം വിൽപന നടത്തിവന്ന സംഘത്തിൽപെട്ട ഒരാളെ ഇരവിപുരം പൊലീസ് അറസ്​റ്റ്​ ചെയ്തു. ഇളമ്പള്ളുർ പെരുമ്പുഴ കടയിൽ വീട്ടിൽ സിയാദ് (30) ആണ് അറസ്​റ്റിലായത്. കൂനമ്പായിക്കുളം ഭാഗത്ത് നിരോധിത പുകയില ഉൽപന്നം വിൽക്കുന്നതിനായി എത്തിയപ്പോഴാണ് പിടിയിലായത്. ഇയാളിൽ നിന്ന് 2760 പാക്കറ്റ് പുകയില ഉൽപന്നങ്ങളും കണ്ടെടുത്തു. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, എസ്.ഐമാരായ ജയേഷ്, പ്രകാശ്, എ.എസ്.ഐ അജയൻ, എസ്.സി.പി.ഒ. ബൈജു എസ്. നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ നിരോധിത പുകയില ഉൽപന്നങൾ കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്ന സംഘത്തിലെ അംഗമാണ് സിയാദെന്ന്​ പൊലീസ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story