Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമീമീ ഫിഷ് ആപ്പിലൂടെ...

മീമീ ഫിഷ് ആപ്പിലൂടെ മീന്‍ അച്ചാറും മീന്‍കറിയും

text_fields
bookmark_border
കൊല്ലം: സംസ്ഥാന തീരദേശ വികസന കോര്‍പറേഷ​ൻെറ 'മീമീ ആപ്പി'ലൂടെ മീന്‍ അച്ചാറുകള്‍, മീന്‍വറുത്തത്, ചമ്മന്തിപ്പൊടി, മീന്‍കറി, ഉണക്കമീന്‍ എന്നിവ വീട്ടിലെത്തും. മീമീ ആപ്പി​ൻെറ സേവനം ലഭ്യമാകുന്ന ജില്ലയിലെ 29 സ്ഥലങ്ങളിലും ഈ ഉൽപന്നങ്ങള്‍ ലഭിക്കും. ചെമ്മീന്‍. കൂന്തല്‍, ചൂര, കക്ക, കല്ലുമേക്കായ എന്നിവയാണ് അച്ചാറിനത്തില്‍ ലഭിക്കുന്നത്. കൊഴുവ, ഉണക്കച്ചെമ്മീന്‍ വറുത്തതും ഉണക്കച്ചെമ്മീന്‍ പൊടിയും ലഭിക്കും. മീന്‍ കൊണ്ടുള്ള കട്​ലറ്റ്​, സമൂസ, ബര്‍ഗര്‍ പട്ടിസ്, റോള്‍, ലോലിപോപ്പ്, ഉണക്കിയ കൊഴുവ, കിളിമീന്‍, ചെമ്മീന്‍, ശീലാവ്, ഉളുവ, വാള, സ്രാവ്, കോര, പരവ, മത്തി, അയല, കൂന്തല്‍ എന്നിവയും ലഭിക്കും. മൊബൈല്‍ ഫോണിലെ പ്ലേസ്​റ്റോര്‍ ആപ്പിലൂടെ മീമീ ഫിഷ് എന്ന് ടൈപ്​ ചെയ്ത് ഉപഭോക്താക്കള്‍ക്ക് ആപ്​ ഇൻസ്​റ്റാള്‍ ചെയ്യാം. ഇതു കൂടാതെ, https://play.google.com/store/apps/details എന്ന ലിങ്ക് വഴിയും ഇൻസ്​റ്റാള്‍ ചെയ്യാം. വിഷരഹിതമായ മത്സ്യം കറിവെക്കാന്‍ പാകത്തിന് വൃത്തിയാക്കി വീട്ടുപടിക്കല്‍ എത്തിക്കുന്നതിനാണ് ആപ്​ ആരംഭിച്ചത്. ഒരുതരത്തിലുള്ള രാസവസ്തുക്കളും മീമീ ഫിഷി​ൻെറ ഉൽപന്നങ്ങളില്‍ പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. യൂറോപ്യന്‍ യൂനിയന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഗുണമേന്മ മാനദണ്ഡങ്ങളാണ് സംഭരണം, സംസ്കരണം, സൂക്ഷിക്കല്‍ എന്നിവയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Show Full Article
TAGS:
Next Story