Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്ട്രീറ്റ് ലൈറ്റ്...

സ്ട്രീറ്റ് ലൈറ്റ് പോള്‍ ജങ്ഷനുകള്‍ ഉപയോഗശൂന്യമായി നശിക്കുന്നു

text_fields
bookmark_border
ചിത്രം- കുളത്തൂപ്പുഴ: പ്രധാന കവലകളില്‍ സ്ഥാപിച്ച തെരുവുവിളക്കുകളുടെ വൈദ്യുതി ഉപഭോഗ അളവ് അറിയാൻ പോസ്​റ്റുകളില്‍ സ്ഥാപിച്ച പോള്‍ ജങ്ഷനുകള്‍ ഉപയോഗശൂന്യമായി നശിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി വകുപ്പ് പ്രത്യേകം കരാര്‍ ക്ഷണിച്ചാണ് ഫൈബര്‍ നിർമിത പെട്ടികള്‍ സ്ഥാപിച്ചത്. തുടര്‍ന്ന് വഴിവിളക്കുകളുടെയും മറ്റ്​ ലൈനുകളിലേക്കുമുള്ള ഫ്യൂസുകള്‍ മഴ നനയാതെയും സാധാരണക്കാര്‍ക്ക് ഇടപെടലുകള്‍ നടത്താന്‍ കഴിയാത്തവിധവും ഈ പെട്ടികളിലേക്ക് മാറ്റിസ്ഥാപിക്കുമെന്നാണ് അറിയിച്ചിരുന്നത്​. എന്നാൽ, പെട്ടി സ്ഥാപിച്ചതല്ലാതെ തുടർനടപടിയുണ്ടായില്ല. കരാറുകാരന്‍ പണം വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ഫ്യൂസുകള്‍ സ്ട്രീറ്റ് ലൈറ്റ് പോള്‍ ജങ്ഷനുകളിലേക്ക് മാറ്റാനോ മീറ്ററുകള്‍ സ്ഥാപിക്കുന്നതിനോ അധികൃതര്‍ തയാറായിട്ടില്ല. ബന്ധപ്പെട്ട ജോലികള്‍ നടന്നുവരികയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് ഗ്രാമപഞ്ചായത്താണെന്നുമാണ്‌ വൈദ്യുതി ബോർഡി​ൻെറ വിശദീകരണം. പഞ്ചായത്ത് പരിധിയില്‍ സ്ഥാപിച്ച മുഴുവന്‍ തെരുവുവിളക്കുകളുടെയും എണ്ണം കണക്കാക്കിയാണ് വൈദ്യുതി തുക ഗ്രാമപഞ്ചായത്ത് അടയ്​ക്കുന്നത്. അതേസമയം ഓരോ കവലയിലും തെരുവുവിളക്കുകള്‍ക്ക് പ്രത്യേകം മീറ്ററുകള്‍ സ്ഥാപിച്ച്​ റീഡിങ്​ കണക്കാക്കി തുക അടയ്​ക്കുകയാണെങ്കില്‍ പണം ലാഭിക്കാം. ഇതാണ്​ അധികൃതരുടെ അലംഭാവം കാരണം പ്രതിസന്ധിയിലായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story