Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമികവി​െൻറ...

മികവി​െൻറ കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍

text_fields
bookmark_border
മികവി​ൻെറ കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍ കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെട്ട് മികവി​ൻെറ കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍. രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തിയ കുലശേഖരപുരം ഗവ. എച്ച്.എസ്.എസ് കെട്ടിടവും തഴവ ആദിത്യവിലാസം ഗവ. സര്‍ക്കാര്‍ എല്‍.പി സ്‌കൂളിൽ നിർമിക്കുന്ന കെട്ടിടത്തി​ൻെറ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കുലശേഖരപുരം ഗവ. എച്ച്.എസ്​.എസില്‍ മൂന്നു കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിര്‍വഹിച്ചു. ക്ലാസ് മുറികളുടെ ഉദ്ഘാടനവും ശിലാസ്ഥാപന അനാച്ഛാദനവും സി.ആര്‍. മഹേഷ് എം.എല്‍.എ നിർവഹിച്ചു. 12 ക്ലാസ് റൂമുകളോടുകൂടിയ മൂന്നുനില കെട്ടിടവും ആശ്വാസകേന്ദ്രവുമാണ് പൂര്‍ത്തിയാക്കിയത്. തഴവ ആദിത്യവിലാസം എല്‍.പി സ്‌കൂളില്‍ കിഫ്ബിയില്‍നിന്ന് ഒരു കോടി രൂപ മുതല്‍ മുടക്കിനിര്‍മിക്കുന്ന കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം സി.ആര്‍. മഹേഷ് നിര്‍വഹിച്ചു. മുന്‍ എം.എൽ.എ ആര്‍. രാമചന്ദ്രന്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ദീപ്തി രവീന്ദ്രന്‍, തഴവ, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ വി. സദാശിവന്‍, മിനിമോള്‍ നിസാം എന്നിവര്‍ പങ്കെടുത്തു. വാക്​-ഇന്‍ ഇൻറര്‍വ്യൂ നാളെ കൊല്ലം: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്കില്‍ ​െഡമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാർഡ്​വെയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യത ഫസ്​റ്റ്​ ക്ലാസ് ബി.എസ്.ഇ കമ്പ്യൂട്ടര്‍ സയന്‍സ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിങ്. കമ്പ്യൂട്ടര്‍ നെറ്റ്​വര്‍ക്കിങ്, റിപ്പയറിങ് എന്നിവയില്‍ പ്രവൃത്തിപരിചയം. സി.സി.എന്‍.എ, എം.സി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ടു പകര്‍പ്പുകളും സഹിതം വ്യാഴാഴ്ച രാവിലെ 10ന് ഓഫിസില്‍ എത്തണം. ഫോൺ: 8547005083. മൂലധന ഗ്രാൻറ് കൊല്ലം: പ്രവര്‍ത്തനരഹിതമായ കശുവണ്ടി സംസ്‌കരണ യൂനിറ്റുകള്‍ ഉള്‍പ്പെടെ എം.എസ്​.എം.ഇ സംരംഭങ്ങള്‍ക്ക് മൂലധന ഗ്രാൻറുകള്‍ നല്‍കാൻ വ്യവസായവകുപ്പ് അപേക്ഷ ക്ഷണിച്ചു. ആറു മാസമോ അതില്‍ കൂടുതലോ പ്രവര്‍ത്തിക്കാത്തതും പുനരുജ്ജീവിപ്പിക്കാന്‍ കഴിയാത്തതുമായ എം.എസ്.എം.ഇ യൂനിറ്റുകള്‍, കശുവണ്ടി സംസ്‌കരണ യൂനിറ്റുകള്‍ എന്നിവക്കാണ് ഗ്രാൻറ്​​. കൂടുതല്‍ വിവരം താലൂക്ക് ബ്ലോക്ക് വ്യവസായ ഓഫിസുകളിലോ ജില്ല വ്യവസായ കേന്ദ്രത്തിലോ ലഭിക്കും. ഫോൺ: 0474 2748395.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story