Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിർധന കുടുംബത്തിന്...

നിർധന കുടുംബത്തിന് ബി.പി.എൽ കാർഡ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കൊല്ലം: കാൽ മുറിച്ചുമാറ്റിയത് കാരണം മറ്റ് ജോലികൾ ചെയ്യാൻ കഴിയാത്ത ഗൃഹനാഥനുള്ള കുടുംബത്തിന് പ്രത്യേക പരിഗണന നൽകി ബി.പി.എൽ കാർഡ് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കൊല്ലം താലൂക്ക് സപ്ലൈ ഓഫിസർക്കാണ് കമീഷനംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. ചാത്തന്നൂർ താഴം സ്വദേശിനി ടി. പ്രശോഭനയമ്മയുടെ കാർഡ് ബി.പി.എൽ ആക്കാനാണ് ഉത്തരവിട്ടത്. പുതിയ മന്ദിരം ഉദ്ഘാടനം ചിത്രം- ശാസ്താംകോട്ട: കോവൂർ ജവഹർ ഗ്രന്ഥശാല മന്ദിരത്തി​ൻെറ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ചവറ കെ.എസ്. പിള്ളയെ ആദരിച്ചു. എബി പാപ്പച്ചൻ അധ്യക്ഷതവഹിച്ചു. പി. രാജേന്ദ്രപ്രസാദ്, ഡോ. പി.കെ. ഗോപൻ, ലാലി ബാബു, അനിൽ മത്തായി, സുധീർ ജേക്കബ്‌, വർഗീസ് തരകൻ, രാജി രാമചന്ദ്രൻ, റവ. തോമസ് യേശുദാസൻ, പ്രസന്നകുമാർ, ഭാസ്കരൻ കുട്ടി, സില്ല ജോൺസൺ എന്നിവർ സംസാരിച്ചു. ശിൽപശാല നടത്തി ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തി​ൻെറ ആഭിമുഖ്യത്തിൽ അഷ്​ടമുടി കായൽ സംരക്ഷണത്തി​ൻെറ ഭാഗമായി 'ജീവനാണ് അഷ്​ടമുടി, ജീവിക്കണം അഷ്​ടമുടി' ഏകദിന ശിൽപശാല നടത്തി. മേയർ പ്രസന്ന ഏണസ്​റ്റ്​ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഡോ. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൽ. സുധ, ജില്ല പഞ്ചായത്ത് ആരോഗ്യ സമിതി അധ്യക്ഷൻ ഡോ.പി.കെ. ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. രതീഷ്, വൈ. ഷാജഹാൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. സുധീർ, ഉഷാലയം ശിവരാജൻ, ജെ. അംബിക കുമാരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story