Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
അഞ്ചൽ: എസ്.എഫ്.ഐ ആയിരനല്ലൂർ ലോക്കൽ കമ്മിറ്റി വിദ്യാർഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ അഞ്ചൽ ഏരിയ സെക്രട്ടറി ഷാഹിൻ അധ്യക്ഷതവഹിച്ചു. ഡി. വിശ്വസേനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ, വിഷ്ണു രമേശ്, ഷൈൻ ബാബു, അഞ്ജു, അനുരഞ്ജൻ എന്നിവർ പങ്കെടുത്തു. ആദിവാസി കോളനിയില്‍നിന്ന്​ തോക്ക് കണ്ടെടുത്ത സംഭവം: പ്രതിയെ പിടികൂടാനായില്ല കുളത്തൂപ്പുഴ: ആദിവാസി കോളനിയിലെ വീട്ടില്‍നിന്ന്​ നാടന്‍തോക്ക് കണ്ടെടുത്ത സംഭവത്തില്‍ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മദ്യലഹരിയില്‍ കത്തിയുമായി ആക്രമിക്കാന്‍ ശ്രമിക്കുകയും വെടിവെച്ചു കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെതുടര്‍ന്ന് ഭാര്യയാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇതിനെതുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് പെരുവഴിക്കാല പ്രവീണ വിലാസത്തില്‍ വേണുവി​ൻെറ വീട്ടില്‍ ഒളിപ്പിച്ചിരുന്ന നാടന്‍ തോക്ക് കണ്ടെത്തിയത്. വന്യജീവി സങ്കേതത്തിനോട് ചേര്‍ന്നുള്ള പ്രദേശത്ത് നാടന്‍തോക്ക് കരുതിയത് മൃഗവേട്ടക്കാണെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍, പൊലീസെത്തുന്നതിന്​ മുമ്പായി കടന്നുകളഞ്ഞ വീട്ടുടമ വേണുവിനുവേണ്ടി മൂന്നുദിവസമായി ശക്തമായ അന്വേഷണം തുടരുന്നുണ്ട്​. സമീപപ്രദേശത്തെ മറ്റു കോളനികളിലും വനപ്രദേശത്തും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story