Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightട്രോളിങ് നിരോധനം;...

ട്രോളിങ് നിരോധനം; പരമ്പരാഗത വള്ളങ്ങൾ സജീവം

text_fields
bookmark_border
കൊല്ലം: ട്രോളിങ് നിരോധനം തുടങ്ങിയതോടെ മത്സ്യബന്ധനം പരമ്പരാഗത വള്ളങ്ങളിൽ മാത്രമായി ഒതുങ്ങി. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ സജീവമായി. ആഴക്കടൽ മീൻപിടിത്തം നിലച്ചതോടെ തീരത്തോടടുത്ത് കൂടുതൽ മീൻ കിട്ടുമെന്ന പ്രതീക്ഷയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്. ചെറിയ മത്സ്യബന്ധന വള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളുമാണ് കടലിൽ പോകുന്നത്. എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. ജീവൻരക്ഷ ഉപകരണങ്ങൾ ഇല്ലാത്ത യാനങ്ങൾക്കെതിരെ നടപടിയെടുക്കും. ഉപരിതല മത്സ്യബന്ധനത്തിന്​ പോകുന്ന വള്ളങ്ങളുടെ സുരക്ഷക്കായി ഇക്കുറി മൂന്ന്‌ ബോട്ട്‌ തീരദേശ പൊലീസ് വാടകക്കെടുത്തിട്ടുണ്ട്‌. പത്ത് ലൈഫ്‌ ഗാർഡുകളെ അധികമായി നിയോഗിച്ചു‌. 84 സീ റെസ്‌ക്യൂ സ്‌ക്വാഡ്‌ പ്രവർത്തകരും ഇത്തവണ സ്‌ക്വാഡിലുണ്ട്. മൂന്ന്​ ഹാർബറുകളിലുമായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോൺ- തങ്കശ്ശേരി: 9497488530, നീണ്ടകര: 0476 2680036, അഴീക്കൽ: 8301015241.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story