Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുസ്തക വണ്ടി സര്‍വിസ്...

പുസ്തക വണ്ടി സര്‍വിസ് ആരംഭിച്ചു

text_fields
bookmark_border
കുന്നിക്കോട്: എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പുസ്തക വണ്ടി സർവിസ്​ ആരംഭിച്ചു. സി.പി.എം ഏരിയ സെക്രട്ടറി മുഹമ്മദ്‌ അസ്‌ലം ഫ്ലാഗ്ഓഫ്‌ ചെയ്തു. എസ്.എഫ്.ഐ ജില്ല സെക്രട്ടറി അനന്തുപിള്ള പഠനോപകരണ വിതരണം നിർവഹിച്ചു. ഏരിയ സെക്രട്ടറി അമൽ ബാബു, പ്രസിഡൻറ്​ അൻവർഷാ, എ.എ. വാഹിദ്, തൗഫീഖ്, ജോബിൻ, കൃഷ്ണ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധിച്ചു പുനലൂർ: ഇന്ധനവില വർധനയില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലത്തിലെ വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പെട്രോള്‍ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പുനലൂർ വെസ്​റ്റ്​ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. പ്രവീൺ കുമാർ ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ ബിനുരാജ് അധ്യക്ഷതവഹിച്ചു. സൗത്ത് മേഖല കമ്മിറ്റിയുടെ സമരം ജില്ല കമ്മിറ്റിയംഗം ശരത്ത് കുമാർ, പുനലൂർ ഈസ്​റ്റ്​ മേഖല കമ്മിറ്റിയുടെത് ജില്ല ജോയൻറ് സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ, കരവാളൂർ ഈസ്​റ്റ്​ മേഖല കമ്മിറ്റിയുടെത് പുനലൂർ മണ്ഡലം പ്രസിഡൻറ്​ ആർ. ശ്യാംരാജ്, തെന്മല മേഖല കമ്മിറ്റിയുടെ സമരം പുനലൂർ മണ്ഡലം സെക്രട്ടറി ഐ. മൻസൂർ എന്നിവർ ഉദ്​ഘാടനം ചെയ്തു.
Show Full Article
TAGS:
Next Story