Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: ജില്ലയിൽനിന്ന് നാല്​ ദീർഘദൂര സർവിസ്

text_fields
bookmark_border
കൊല്ലം: കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസ് ആരംഭിച്ചതിൻെറ ഭാഗമായി ആദ്യദിനത്തിൽ ജില്ലയിൽനിന്ന് നാല് ബസുകൾ സർവിസ് നടത്തി. കൊല്ലം ഡിപ്പോയിൽനിന്നും​ കൊട്ടാരക്കര ഡിപ്പോയിൽനിന്നും രണ്ടുവീതം സർവിസാണ് നടത്തിയത്. എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കാണ് സർവിസുള്ളത്. മൂന്ന് സർവിസുകൾക്ക് ഓൺലൈൻ ബുക്കിങ്ങാണ്. കൊല്ലത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന എറണാകുളം സൂപ്പർഫാസ്​റ്റ്​, കൊട്ടാരക്കര ഡിപ്പോയിൽനിന്ന് 6.30നും 7.30 നുമുള്ള എറണാകുളം സൂപ്പർഫാസ്​റ്റ്​ എന്നിവക്കാണ് ഓൺലൈൻ ബുക്കിങ്. കൊല്ലത്തുനിന്ന് 6.30നുള്ള അമൃത മെഡിക്കൽ കോളജ് സൂപ്പർഫാസ്​റ്റ്​ കോവിഡ് പ്രത്യേക സർവിസാണ്. ആദ്യ ദിവസം യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. ജില്ലയിലെ എല്ലാ ഡിപ്പോകളിലുമായി പ്രാദേശിക റൂട്ടുകളിലടക്കം 37 ഫാസ്​റ്റ്​ പാസഞ്ചർ സർവിസുകളാണ് നിലവിലുള്ളത്. കൊല്ലം ഡിപ്പോയിൽനിന്ന് 10, കരുനാഗപ്പള്ളിയിൽനിന്ന് ആറ്, കൊട്ടാരക്കരയിൽനിന്ന് അഞ്ച്, പുനലൂർ, പത്തനാപുരം, കുളത്തൂപ്പുഴ, ചടയമംഗലം ഡിപ്പോകളിൽനിന്ന് രണ്ടുവീതം, ആര്യങ്കാവിൽനിന്ന്​ ഒരു സർവിസുമാണുള്ളത്. കൊട്ടാരക്കര, ചെങ്ങന്നൂർ, തിരുവനന്തപുരം, ആലപ്പുഴ ഭാഗങ്ങളിലേക്കാണ് ഫാസ്​റ്റ്​ പാസഞ്ചർ സർവിസ് നടത്തുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സൗകര്യാർഥം ഫാസ്​റ്റ്​ ബസുകൾ സർവിസ് നടത്തുന്നുണ്ട്. നിലവിലെ സർവിസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ചാത്തന്നൂർ മോഹൻ അനുസ്മരണം -must- കൊല്ലം: ചാത്തന്നൂർ മോഹൻ അനുസ്മരണവും കഥാപുരസ്കാരദാനവും 15ന് വൈകീട്ട്​ 6.30ന് വിഡിയോ കോൺഫറൻസ് വഴി നടത്തും. അജിജേഷ് പച്ചാട്ടിൻെറ 'ദൈവക്കളി' എന്ന കൃതിക്കാണ് പുരസ്കാരം. 25,000 രൂപയും ചലച്ചിത്ര കലാസംവിധായകൻ ആർ.കെ. രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് നൽകുക. സിനിമാ സംവിധായകൻ ആർ. ശരത് ഉദ്ഘാടനം ചെയ്യും. സാഹിത്യ നിരൂപകൻ ഡോ. കെ. പ്രസന്നരാജൻ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story