കൊല്ലം: നൂതന പഠനരീതികള്‍ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സഹായിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ (കെ.എസ്.ഐ.ഡി) പുതുതായി ആരംഭിച്ച ബാച്ചിലേഴ്‌സ് ഇൻ ഡിസൈൻ (ബി. ഡെസ്) ഡിഗ്രി കോഴ്‌സ് ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചന്ദനത്തോപ്പ് ഐ.ടി.ഐ, ഡിസൈന്‍ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ വികസിപ്പിച്ച് ഡിസൈന്‍ ഹബ് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. എ.പി.ജെ. അബ്ദുല്‍ കലാം യൂനിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് ഡിസൈന്‍ കോഴ്‌സ് ആരംഭിച്ചത്. തൊഴിൽ അഡീഷനല്‍ ചീഫ് സെക്രട്ടറിയും കെ.എ.എസ്.ഇ വൈസ് ചെയര്‍മാനുമായ സത്യജിത്ത് രാജന്‍ അധ്യക്ഷതവഹിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ഡോ. രവി രാമന്‍ മുഖ്യപ്രഭാഷണം നടത്തി. എ.പി.ജെ. അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാല പ്രോവൈസ് ചാന്‍സലര്‍ ഡോ. എസ്. അയ്യൂബ്, പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ജയകുമാര്‍ കെ.എ.എസ്.ഇ എം.ഡി എസ്. ചന്ദ്രശേഖര്‍ എന്നിവർ സംസാരിച്ചു. ഡിസൈൻ വിദ്യാഭാസ മേഖലയിൽ രാജ്യത്തെ മികച്ച സ്ഥാപനമാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് പ്രിൻസിപ്പൽ ഡോ. കെ. മനോജ്‌കുമാർ വ്യക്തമാക്കി. 2008 ൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന സർക്കാറിൻെറ ആഭിമുഖ്യത്തിലുള്ള ആദ്യ ഡിസൈൻ വിദ്യാഭ്യാസ സ്ഥാപനമാണ്. ഡിഗ്രി കോഴ്സിനെതുടർന്ന്, പി.ജി ഡിഗ്രി കോഴ്സും ഡോക്ടറൽ കോഴ്സുകളും തുടങ്ങും. 2014 ൽ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിൽ ലയിപ്പിക്കുകയും തുടർന്ന് 2015ൽ ഡിസൈൻ വിദ്യാഭ്യാസത്തിനുകൂടി പ്രാധാന്യം നൽകുന്നതിന് പി.ജി ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു. നിലവിൽ പ്രോഡക്റ്റ് ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ എന്നീ മൂന്ന് മേഖലകളിലായി പി.ജി ഡിപ്ലോമ കോഴ്സുകൾ നടന്നുവരുന്നു. നിർമാണം തുടരുന്ന അക്കാദമിക് ബ്ലോക്കിൻെറയും ഹോസ്റ്റൽ കെട്ടിടത്തിൻെറയും നിർമാണം ഈ വർഷം പൂർത്തീകരിക്കും. നാഷനൽ റിസർച് സൻെറർ, ഫാബ് ലാബ് തുടങ്ങിയവ ഇതിനൊപ്പം തുടങ്ങും. കേരളത്തിൽ നാലാമത്തെ ഫാബ്‌ലാബാണിത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:00 AM GMT Updated On
date_range 2021-01-13T05:30:11+05:30കെ.എസ്.ഐ.ഡിയിൽ ബി.ഡെസ് കോഴ്‌സിന് തുടക്കം
text_fieldsNext Story