Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭൂമി ഏറ്റെടുത്തവർക്ക്​ ...

ഭൂമി ഏറ്റെടുത്തവർക്ക്​ പുനരധിവാസം: വീടുനിർമാണത്തിന് സ്​റ്റോപ് മെമ്മോ

text_fields
bookmark_border
(ചിത്രം) കുണ്ടറ: കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് കേരളാ സെറാമിക്സ്​ നിർമിക്കുന്ന വീടുകൾക്ക് സ്​റ്റോപ് മെമ്മോ നൽകി പേരയം പഞ്ചായത്ത്. ഫാക്​ടറിയുടെ പുനരുദ്ധാരണത്തിൻെറ ഭാഗമായി കോടിയിലധികം രൂപ ചെലവഴിച്ചാണ് ഖനനത്തിന് ഭൂമി ഏറ്റെടുത്തത്​. ഇൗ ഭൂമിയിൽ കമ്പനിയാണ്​ വീടുകൾ ​െവച്ചുനൽകുന്നത്​. വീടുകളുടെ നിർമാണത്തിന് തറ ഒരുക്കിയതോടെയാണ് പഞ്ചായത്ത് സ്​റ്റോപ് മെമ്മോ നൽകിയത്. സംഭവം അറിഞ്ഞതോടെ സി.പി.എം പേരയം ലോക്കൽ കമ്മിറ്റി ഗുണഭോക്താക്കളെ കൂടി സംഘടിപ്പിച്ച് പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. തുടർന്ന് കമ്പനി അപേക്ഷിക്കുന്ന മുറക്ക് നിർമാണത്തിന് അനുമതി നൽകുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. കളിമൺ ഖനനം ചെയ്യുന്നതിനായി കമ്പനിയുടെ കയോളിൻ ഡിവിഷന് സമീപം 16 കുടുംബങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇവർക്ക് സമീപത്തുതന്നെയുള്ള കമ്പനി വക ഭൂമിയിൽ വീട് നിർമിച്ചുനൽകുമെന്നതാണ് വ്യവസ്ഥ. വ്യവസ്ഥപ്രകാരം ആരംഭിച്ച നിർമാണമാണ് ആവശ്യമായ രേഖകൾ കമ്പനി സമർപ്പിച്ചില്ലെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് തടഞ്ഞത്. കമ്പനി നേരത്തേ അപേക്ഷ നൽകിയില്ലെന്ന സാങ്കേതികത്വമാണ് പഞ്ചായത്ത് പറഞ്ഞത്. സി.പി.എം ലോക്കൽ സെക്രട്ടറി ജെ. ഷാഫി, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി. ഗോപിലാൽ, ഷാജി വട്ടത്തറ, പഞ്ചായത്ത് അംഗം സിൽവിയ സെബാസ്​റ്റ്യൻ, ജൂലിയറ്റ് നെൽസൺ, കെ.ടി. പിള്ള, ഫ്രാൻസിസ്​, വിക്ടർ, ആർ. അജിത്കുമാർ, രാജു, സുഷമ എന്നിവർ സമരത്തിന് നേതൃത്വം നൽകി. അനുസ്​മരണം മുളവന: ഇപ്റ്റ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി അനുസ്​മരണവും ഉന്നതവിജയം നേടിയ വിദ്യാർഥിനിക്ക് അവാർഡ് ദാനവും നടത്തി. ഇപ്റ്റ ജില്ല സെക്രട്ടറി എം. മുരുകലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ എ.എൽ. ഡൊമിനിക് അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുളവന രാജേന്ദ്രൻ, ജില്ല വൈസ്​ പ്രസിഡൻറ് മുളവന രാധാകൃഷ്ണൻ, ആർട്ടിസ്​റ്റ്​ ബൈജു പുനുക്കൊന്നൂർ, എസ്​.എസ്​. ശിവപ്രസാദ്, പി. ആതിര, വിദ്യാലക്ഷ്മി എന്നിവർ സംസാരിച്ചു. എം.എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പി. ആതിരയെ ചടങ്ങിൽ ആദരിച്ചു. ആദിച്ചനല്ലൂർ സർക്കുലർ ബസ് സർവിസ്​ ചാത്തന്നൂർ: കൊട്ടിയത്തുനിന്ന്​ ഇത്തിക്കര, ആദിച്ചനല്ലൂർ, കട്ടച്ചൽ, കുമ്മല്ലൂർ പാലം വഴി ചാത്തന്നൂരി​േലക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവിസ് ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. തുടക്കത്തിൽ രണ്ട്​ ട്രിപ് മാത്രമേ ഉണ്ടാകൂ. വാർഡ് മെംബർ ഷാജി ലൂക്കോസ്, മോഹൻകുമാർ, കെ.വി. അനോജ്, ഷിബു.എസ്.എസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story