കൊല്ലം: ദേശീയപാതയിൽ ഓച്ചിറയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കരുനാഗപ്പള്ളി അയണി തെക്കുമുറിയിൽ കാണിച്ചേരിൽവീട്ടിൽ (ദ്വാരക) ഷിനു യശോധരന് നഷ്ടപരിഹാരമായി 1.50 കോടി അനുവദിക്കാൻ കൊല്ലം േമാട്ടോർ ആക്സിഡൻറ് െക്ലയിംസ് ൈട്രബ്യൂണൽ ജഡ്ജി എസ്. ജയകുമാർ ജോൺ ഉത്തരവിട്ടു. 2016 മുതൽ എട്ടു ശതമാനം പലിശ ഉൾപ്പെടെ അനുവദിച്ചാണ് വിധി. 2016 മേയിലായിരുന്നു അപകടം. ദേശീയപാതയിലൂടെ വടക്കുനിന്നും മോട്ടോർസൈക്കിളിൽ വന്ന ഷിനു യശോധരനെ പിന്നിൽനിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. ബാലഭവനിൽ കലാപരിശീലന ക്ലാസുകൾ കൊല്ലം: ജവഹർ ബാലഭവനിൽ കോവിഡ്-19 മൂലം മുടങ്ങിയ കലാപരിശീലന ക്ലാസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 18 മുതൽ പുനരാരംഭിക്കും. 10 വയസ്സിനുമുകളിലുള്ളവർക്ക് മാത്രമാണ് പ്രവേശനം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്ലാസുകൾ. മുതിർന്നവർക്കുള്ള ക്ലാസുകൾ അന്നുമുതൽ ആരംഭിക്കുന്നതാണ്. ഫോൺ: 0474 2744365, 2760646. കാർത്തിക ഉത്സവം ഓച്ചിറ: ക്ലാപ്പന കറുത്തേരിൽ ദുർഗ ഭഗവതി ക്ഷേത്രത്തിലെ കാർത്തിക ഉത്സവം വ്യാഴാഴ്ച ആരംഭിച്ച് 23നു സമാപിക്കും. വ്യാഴാഴ്ച രാവിലെ 10.30 നും 11.30 നും മധ്യേ കൊടിയേറ്റ്. ക്ഷേത്ര തന്ത്രി ചേർത്തല പുത്തില്ലത്ത് മാധവൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. പുതുതായി നിർമിച്ച മണ്ഡപത്തിൻെറ സമർപ്പണവും നടക്കും. 23 നു ശ്രീഭൂതബലിക്കുശേഷം ഉത്സവം സമാപിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 11:59 PM GMT Updated On
date_range 2021-01-13T05:29:39+05:30വാഹനാപകടക്കേസ്: ഒന്നരക്കോടി നഷ്ടപരിഹാരം
text_fieldsNext Story