Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
(ചിത്രം) ഇരവിപുരം: പ്രേമം നടിച്ച് വശീകരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ ഒളിത്താവളത്തിൽനിന്ന്​ ഇരവിപുരം പൊലീസ് അറസ്​റ്റ്​ ചെയ്തു. മുണ്ടക്കൽ ഉദയമാർത്താണ്ഡപുരം ബീച്ച് നഗർ 82 പുതുവൽപുരയിടത്തിൽ വാടകക്ക്​ താമസിക്കുന്ന അജിത്ത് (23) ആണ് അറസ്​റ്റിലായത്. നവംബർ 20ന് വൈകുന്നേരമാണ് ഇയാൾ പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയത്. പെൺകുട്ടിയെ കാണാനില്ലെന്നുകാട്ടി മാതാപിതാക്കൾ ഇരവിപുരം പൊലീസിൽ പരാതി നൽകി. എസ്.എച്ച്.ഒ കെ. വിനോദിൻെറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്​കരിച്ച് അന്വേഷണം ഊർജിതമാക്കി. പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന ഇയാൾ പ്രേമം നടിച്ചാണ് ബൈക്കിൽ കടത്തിക്കൊണ്ടുപോയത്. പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് ബോധ്യപ്പെട്ട ഇയാൾ പീഡനത്തിന് ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ചിട്ടാണ് ഒളിവിൽ പോയത്. പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ വർക്കല കനാൽ ഭാഗത്തുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം പ്രദേശമാകെ വളയുകയും ഒളിത്താവളം കണ്ടെത്തി പിടികൂടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതി​ൻെറ പേരിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ഇരവിപുരം എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, അഭിജിത്ത്, ജി.എസ്.ഐ സുനിൽ, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വിശ്വകർമജരെ അവഗണിക്കുന്നവർക്ക് വോട്ടില്ല കൊല്ലം: തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിലെ സ്​ഥാനാർഥി നിർണയത്തിൽ വിശ്വകർമജരെ അവഗണിക്കുന്നവർക്ക് വോട്ട് നൽകേണ്ടെന്ന് വിശ്വകർമ മഹാസഭ തീരുമാനിച്ചു. പല പഞ്ചായത്തുകളിലും വിശ്വകർമജരെ അവഗണിച്ച മുന്നണികൾക്ക് വോട്ട് നൽകില്ലെന്ന് അഖില കേരള വിശ്വകർമ മഹാസഭ സംസ്​ഥാന ആക്​ടിങ്​ പ്രസിഡൻറ് ആലുംപീടിക സുകുമാരൻ അറിയിച്ചു. അഖില കേരള വിശ്വകർമ മഹാസഭ കൊല്ലം താലൂക്ക് യൂനിയൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്​ഥാന ജനറൽ സെക്രട്ടറി വിജയൻ കെ. ഈരേഴ അധ്യക്ഷത വഹിച്ചു. അഡ്വ.പി. രഘുനാഥൻ, റ്റി.കെ. സോമശേഖരൻ, വി. സുധാകരൻ, ആറ്റൂർ ശരത്ചന്ദ്രൻ, പ്രഭ സുകുമാരൻ, കെ. ശിവശങ്കരൻ, കൈതക്കുഴി സത്യശീലൻ, പി. വിജയബാബു, എൻ. ശിവദാസൻ ആചാരി എന്നിവർ സംസാരിച്ചു. താലൂക്ക് യൂനിയൻ ഭാരവാഹികളായി കെ. ശിവശങ്കരൻ (പ്രസി.) സന്തോഷ് കുമാർ, രാജേന്ദ്രൻ (വൈസ്​ പ്രസി.), കൈതക്കുഴി സത്യശീലൻ (സെക്രട്ടറി.), വെള്ളിമൺ സുകുമാരൻ, വിനോദ് കറ്റിച്ചിറ (ജോ.സെക്രട്ടറിമാർ), വി. സുധാകരൻ, എൻ. ഗോപിനാഥൻ, ശിവദാസൻ ആചാരി, അഡ്വ.പി. രഘുനാഥൻ (ഡയറക്ട് ബോർഡ് അംഗങ്ങൾ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story