Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിരപരാധിയെ കള്ളക്കേസിൽ...

നിരപരാധിയെ കള്ളക്കേസിൽ കുടുക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്

text_fields
bookmark_border
കൊല്ലം: അഞ്ചുവർഷം മുമ്പ് ഓട്ടോയിൽനിന്ന് കഞ്ചാവ് പിടികൂടിയതിൻെറ പേരിൽ കേസിൽ പ്രതിയായ അമ്പലംകുന്ന് സ്വദേശി രതീഷിനെ (36) ചെയ്യാത്ത തെറ്റിന് വീണ്ടും പ്രതിയാക്കിയെന്ന ആരോപണത്തെക്ക​ുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്​റ്റർ ചെയ്ത കേസിലാണ് നടപടി. പഴയ സംഭവത്തിനുശേഷം ഒരു കുറ്റകൃത്യത്തിലും ഭാഗമാകാതെ ജീവിക്കുകയാണെന്ന് രതീഷ് പറയുന്നു. പൊലീസ് നിരന്തരം വേട്ടയാടുന്നു. പൊലീസി​ൻെറ ശല്യം സഹിക്കവയ്യാതെ വീട്ടിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചു. കൊല്ലം പൂയപ്പള്ളി പൊലീസ് സ്​റ്റേഷനിലെ ക്രൈം നമ്പർ 2041/2020 കേസിലും രതീഷിനെ പ്രതിയാക്കി. ഇയാളുടെ കൈയിൽനിന്ന് 30 ഗ്രാം കഞ്ചാവ് പിടികൂടിയതായി പൊലീസ് പറയുന്നു. ഇത് കള്ളക്കേസാണെന്നാണ് പരാതി. റബർ ടാപ്പിങ്​ തൊഴിലാളിയായ തന്നെ പൊലീസ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് രതീഷ് പറയുന്നു. റിപ്പോർട്ട് ലഭിച്ചശേഷം കമീഷൻ കൂടുതൽ നടപടികളിലേക്ക്​ പ്രവേശിക്കും. എം.ടെക് സ്പോട്ട് അഡ്മിഷൻ കൊല്ലം: ടി.കെ.എം എൻജിനീയറിങ് കോളജിൽ സ്വാശ്രയ എം.ടെക് മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ്​​ ഇലക്ട്രോണിക്സ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ വ്യാഴാഴ്ച രാവിലെ പത്തിന് നടക്കും. വിവരങ്ങൾക്ക് www.tkmce.ac.in, ഫോൺ: 9400319658.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story