Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right​െതരഞ്ഞെടുപ്പ്...

​െതരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ സഹകരിക്കണം -കലക്ടര്‍

text_fields
bookmark_border
കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ ​െതരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ രാഷ്​ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ല ​െതരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍. കോവിഡ് രോഗവ്യാപനം തടയുന്നതിന് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. പ്രചാരണത്തിന് മാല, ഷാള്‍ ഇടല്‍, കൈ കൊടുക്കല്‍ എന്നിവ ഒഴിവാക്കണം. ​െതരഞ്ഞെടുപ്പ് കഴിയുന്ന വേളയില്‍ കോവിഡ് വ്യാപനം അധികരിക്കുന്ന രീതി ഉണ്ടാവരുത്. ജില്ലയിലെ ​െതരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് എ.ഡി.എം പി.ആര്‍. ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു. സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന റാണി, രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുദേവന്‍, രൂപ കെ. കുമാര്‍, ദീപക് കുമാര്‍, ശ്രീകുമാര്‍, ഷംസീര്‍ ഇസ്മയില്‍, ജി. ലാലു എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story