Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതഴവ ആദിത്യവിലാസം...

തഴവ ആദിത്യവിലാസം സ്കൂളിൽ ബഹുനില മന്ദിരം ഉദ്ഘാടനം

text_fields
bookmark_border
(ചിത്രം) കരുനാഗപ്പള്ളി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി 3.5 കോടി രൂപ ചെലവഴിച്ച്​ തഴവ ആദിത്യവിലാസം ഗവ. സ്കൂളിൽ നിർമിച്ച ബഹുനില മന്ദിരത്തി​ൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ തല ഉദ്​ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ. സതീശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലത, പഞ്ചായത്തംഗങ്ങളായ വിപിൻ മുക്കേൽ, ആർ. അമ്പിളിക്കുട്ടൻ, ഹെഡ്മാസ്​റ്റർ ആർ. സുനിൽകുമാർ, എസ്.എം.സി ചെയർമാൻ ജി. അജിത്ത്കുമാർ, എ.ഇ.ഒ കെ. അജയൻ, ബി.പി.സി.സി മധു, മണിലാൽ എസ്. ചക്കാലത്തറ, തൊടിയൂർ താഹ, സിന്ധുദേവി, എൻ.കെ. വിജയകുമാർ, എസ്. റെജി, എൻ. സീനത്ത്ബീവി, വി. രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. താക്കോൽദാന സമ്മേളനം കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. ലാപ്ടോപ് നൽകി ഓച്ചിറ: ഓച്ചിറ ഗവ.ഐ.ടി.ഐയിലേക്ക് ആർ. രാമചന്ദ്രൻ എം.എൽ.എയുടെ വികസനഫണ്ടിൽനിന്ന് അഞ്ച് ലാപ്ടോപ്പുകൾ നൽകി. ഓൾ ഇന്ത്യ ട്രേഡ് ടെസ്​റ്റ്​ വിജയികൾക്ക് ടൂൾ കിറ്റും വിതരണം ചെയ്തു. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. മജീദ്, വാർഡ് മെംബർ റസിയാ സാദിഖ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ എ. രാഗേഷ്, ബി.ഡി.ഒ ആർ. അജയകുമാർ, പി.ടി.എ പ്രസിഡൻറ് സി. ദേവദാസ്, പി.എസ്. സാജു, സി.എസ്. സുഭാഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story