Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമൺ​േറാതുരുത്തിന്...

മൺ​േറാതുരുത്തിന് അതിജീവനത്തി​െൻറ മാസ്​റ്റർ പ്ലാൻ

text_fields
bookmark_border
മൺ​േറാതുരുത്തിന് അതിജീവനത്തി​ൻെറ മാസ്​റ്റർ പ്ലാൻ (ചിത്രം) കുണ്ടറ: പരമ്പരാഗത തൊഴിൽമേഖലയാകെ താറുമാറായി അതിരൂക്ഷമായ പരിസ്ഥിക പ്രശ്നങ്ങളാൽ നട്ടം തിരിയുന്ന മൺറോതുരുത്ത് പഞ്ചായത്തിൻെറ അതിജീവനത്തിനായി കരട് മാസ്​റ്റർ പ്ലാൻ തയാറായി. നഗര-ഗ്രാമാസൂത്രണ നിയമത്തിൻെറ പിൻബലത്തോടെയാണ് കരട് തയാറാക്കിയത്. പഞ്ചായത്തിൻെറ പരിസ്ഥിതി ആഘാതം പഠനവിഷയമാക്കിയ സംസ്ഥാന നിയമസഭ സമിതിയുടെ ശിപാർശപ്രകാരമാണ് മൺേറാതുരുത്ത് പഞ്ചായത്തിന് മാത്രമായി മാസ്​റ്റർ പ്ലാൻ തയാറാക്കുന്നത്. സംസ്ഥാന സർക്കാറിൻെറ സഹായത്തോടെ സംയോജിത ജില്ല വികസനരേഖ-പ്രാദേശിക വികസന രൂപരേഖ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കരട് തയാറാക്കിയത്. ഇതിനായി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചു. ഭൂവിനി​േയാഗ സർവേ, മുഴുവൻ വീടുകളും സന്ദർശിച്ചുള്ള സാമ്പത്തിക സമൂഹിക സർവേ എന്നിവയും അടിസ്ഥാനമാക്കിയിട്ടുണ്ട്. പഞ്ചായത്തിനെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പെരുമൺ-പേഴുംതുരുത്ത് പാലം, കണ്ണങ്കാട് പാലം, മൺറോതുരുത്ത്-തേവലക്കര പാലം, അരിനല്ലൂർ പാലം, പട്ടംതുരുത്ത് പടിഞ്ഞാറ്-കിടപ്രം തെക്ക് പാലം എന്നിവ നിലവിൽവന്നതോടെ വിനോദസഞ്ചാരമേഖലയിൽ വലിയ നേട്ടമാണ് പ്രതീക്ഷ. സഞ്ചാരികൾ എത്തുന്നതോടെ ഇവർക്കാവശ്യമായ സൗകര്യങ്ങൾ, പരിസ്ഥിതി സംരക്ഷണ പരിപാടികൾ, ഗ്രാമീണ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി ആവാദവ്യവസ്ഥക്ക് പരിക്കേൽക്കാതെ നിർമിതികൾക്ക്​ സാധ്യത തേടും. നിയമപ്രകാരം സാധ്യമായ 26 ശതമാനം സ്ഥലത്തെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ട്. ഇവരെ മാറ്റിപാർപ്പിക്കുന്നതിന് പകരം ഇവർക്ക് ഭാരം കുറഞ്ഞ വസ്​തുക്കൾ ഉപയോഗിച്ചും ആവാസവ്യവസ്ഥക്ക് കോട്ടംതട്ടാത്തതുമായ നിർമാണരീതികൾ നടത്തുന്നതിന് തീരദേശ പരിപാലനനിയമത്തിൽ അനുവദനീയമായ മാറ്റം കരടിൽ നിർദേശിക്കുന്നു. തീരദേശനിയമം ബാധകമാകാത്ത ഉയർന്ന പ്രദേശങ്ങളിൽ കൂടുതൽ കുടുംബങ്ങളെ ഉൾക്കൊള്ളിക്കുന്നതിനും വിനോദസഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങളും പൊതുജനങ്ങൾക്ക് അത്യാവശ്യ സേവനങ്ങൾ ഉറപ്പാക്കി സംയോജിത ടൗൺ ഷിപ്പുകൾ, ലാൻറ് പൂളിങ് പോലെയുള്ള രീതിയാണ് കരട് ശിപാർശ ചെയ്യുന്നത്. വിനോദസഞ്ചാരത്തൊടൊപ്പം കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, പരമ്പരാഗത വ്യവസായം എന്നിവയുടെ വികസനവും ശിപാർശ ചെയ്യുന്നു. പഞ്ചായത്ത് ഹാളിൽ ജില്ല ടൗൺ പ്ലാനർ എം.വി. ഷാരി പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരന് കരട് മാസ്​റ്റർ പ്ലാൻ കൈമാറി. ഡോൾഫിൻ രതീഷിൻെറ സാഹസിക നീന്തൽ പ്രകടനം നവംബർ 18ന് (ചിത്രം) ഓച്ചിറ: ഗിന്നസ് റെ​േക്കാഡ്​​ ഭേദിക്കാൻ കൈയും കാലും കെട്ടി ഡോൾഫിൻ രതീഷിൻെറ സാഹസിക നീന്തൽ പ്രകടനം നവംബർ 18ന് നടക്കും. ആലപ്പാട് അഴീക്കൽ സ്വദേശിയായ രതീഷ് സി.എസ് കനാലിൽ പണിക്കർ കടവ് മുതൽ അഴീക്കൽവരെയുള്ള 10 കിലോമീറ്റർ ദൂരത്തിലാണ് നീന്തൽ നടത്തുക. കെ.ആർ.ഡി.എയുടെ കീഴിലുള്ള സ്നേഹസേനയുടെ നേതൃത്വത്തിലാണ് പ്രകടനം. ആർ. രാമചന്ദ്രൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്, കെ.ആർ.ഡി.എ ഭാരവാഹികളായ എം. ഇബ്രാഹിംകുട്ടി, ഡോ.കെ.എം. അനിൽ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി രൂപവത്കരിച്ചു. കൊല്ലം ബീച്ചിലെ ലൈഫ് ഗാർഡായ രതീഷ് കൈയും കാലുകളും കെട്ടി വിവിധ നദികൾ, കായലുകൾ, കടൽ എന്നിവിടങ്ങളിൽ സാഹസിക നീന്തൽ നടത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story