Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2020 11:58 PM GMT Updated On
date_range 19 Oct 2020 11:58 PM GMTപായിക്കട റോഡിൽ ഹാർഡ്വെയർ കടയിൽ തീപിടിത്തം
text_fieldsbookmark_border
കൊല്ലം: പായിക്കട റോഡിലെ ഹാർഡ്വെയര് സ്ഥാപനത്തില്‍ തീപിടിത്തം. തിങ്കളാഴ്ച രാവിലെ ആറോടെയാണ് സംഭവം. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. പട്ടേല്‍ ഹാർഡ് വെയേഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. കടക്കുള്ളില്‍ നിന്ന് പുകയുയരുന്നത് ശ്രദ്ധയിപ്പെട്ടവരാണ് ചാമക്കട അഗ്നിശമനസേനയില്‍ വിവരമറിയിച്ചത്. ഉടന്‍ തന്നെ ഇവിടെ നിന്നും കടപ്പാക്കട അഗ്നിശമനസേനയില്‍ നിന്നും രണ്ട് യൂനിറ്റ് വീതം സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങി. മൂന്ന് ഷട്ടറുകളില്‍ ഒന്ന് മാത്രം തുറക്കാനായത് രക്ഷാപ്രവര്‍ത്തനത്തിന് നേരിയ തടസ്സം സൃഷ്ടിച്ചു. ഒന്നരമണിക്കൂറോളം നീണ്ട പ്രവർത്തനത്തിനൊടുവിലാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. ചാമക്കട അസി.സ്റ്റേഷന് ഓഫിസര്‍ ലാല്ജിയും കടപ്പാക്കട ഗ്രേഡ് എ.എസ്.ഒ വി.എസ്. അനന്തുവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story