Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവയോധികനെ കള്ളക്കേസിൽ...

വയോധികനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി

text_fields
bookmark_border
എഴുകോൺ: വയോധികനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതായി സഹോദര​ൻ. ഇതുസംബന്ധിച്ച്​ എഴുകോൺ സ്​േ​റ്റഷനിലെ പൊലീസ്​ ഉദ്യോഗസ്​ഥർക്കതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകി. എഴുകോൺ പയറ്റുവിള വീട്ടിൽ സുധാകരനെ (66) ബന്ധുക്കളും അയൽവാസിയും ചേർന്ന്​ മർദിക്കുകയും തുടർന്ന്​ പൊലീസ്​ പിന്തുണയോടെ വ്യാജ കേസെടുത്ത്​ ജയിലിലടക്കുകയും ചെയ്​തതായാണ്​ സഹോദരൻ സുദർശനൻ പരാതി നൽകിയത്​. ഭാര്യയുൾപ്പെടെയുള്ളവർ സുധാകരനെ മർദിക്കുന്നതിന്​ കൂട്ടുനിന്നതായും കുറ്റപ്പെടുത്തുന്നു.​ വിവരമറിഞ്ഞെത്തിയ താൻ പരാതി നൽകിയെങ്കിലും പൊലീസ്​ പരിഗണിച്ചില്ല. പിന്നീട്​ റൂറൽ എസ്​.പി ഇടപെട്ടശേഷമാണ്​ പൊലീസ്​ എത്തിയത്​. എന്നാൽ പിന്നീട്​ സുധാകരനെ കള്ളക്കേസിൽ കുടുക്കുകയായിരു​െന്നന്നു​ം പരാതിയിൽ ആരോപിക്കുന്നു. വ്യാപാരികളുടെ പണിമുടക്കും ധർണയും ശാസ്താംകോട്ട: വിവിധ ആവശ്യങ്ങളുന്നയിച്ച് ചൊവ്വാഴ്ച കുന്നത്തൂർ താലൂക്കിലെ മെഡിക്കൽ സ്​റ്റോർ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടശേഷം ഉടമയും തൊഴിലാളികളും അതത് സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി താലൂക്ക് കമ്മിറ്റി പ്രസിഡൻറ് എ.കെ. ഷാജഹാൻ, ജനറൽ സെക്രട്ടറി എ. നിസാം, പി.എൻ. ഉണ്ണികൃഷ്ണൻ നായർ എന്നിവർ അറിയിച്ചു. നേതൃസമ്മേളനം ശാസ്താംകോട്ട: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ കസ്​റ്റംസ് പ്രതി ചേർക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് മുസ്​ലിം ലീഗ് കുന്നത്തൂർ നിയോജകമണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: അബ്ബാസ് കണ്ടത്തിൽ (പ്രസി.), പോരുവഴി മുഹമ്മദ് ഖുറൈഷി (ജന. സെക്ര.), പറമ്പിൽ സുബൈർ (ട്രഷ.). കയർ സംഘങ്ങൾക്ക് ചകിരി ലഭ്യമാക്കണം കരുനാഗപ്പള്ളി: കയർ സംഘങ്ങൾക്ക് ചകിരി ലഭ്യമാക്കാൻ നടപടി വേണമെന്ന് കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് മുമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. കുന്നേൽ രാജേന്ദ്രൻ, ആർ. ദേവരാജൻ, പി. രാജമ്മ, പ്രശാന്തൻ ചവറ, എച്ച്. ഷാജഹാൻ, സുരേഷ്, വി.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story