Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതൊഴിൽസാധ്യത...

തൊഴിൽസാധ്യത വർധിപ്പിക്കുക സർക്കാർ ലക്ഷ്യം –മന്ത്രി

text_fields
bookmark_border
(ചിത്രം) കുണ്ടറ: കേരളത്തിൽ പരമാവധി തൊഴിൽസാധ്യത വർധിപ്പിക്കുകയും വനിതകളുടെ കൂട്ടായ്മയിൽ ചെറുകിട വ്യവസായ ഗ്രൂപ്പുകൾ വ്യാപകമാക്കുകയും ചെയ്യുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കേരളപുരം പബ്ലിക് ലൈബ്രറിയുടെ പുതിയ മന്ദിരത്തിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡൻറ് ബി. ബൈജു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എസ്​.എൽ. സജികുമാർ, പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ, ബ്ലോക്ക് പഞ്ചായത്തംഗം സി. സന്തോഷ്, വികസന സമിതി അധ്യക്ഷൻ വി. പ്രസന്നകുമാർ, വി. വിനോദ് കുമാർ, ജി. ശിവകുമാർ എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 26 ലക്ഷം മുടക്കിയാണ് ലൈബ്രറിയുടെ രണ്ട് നിലകൾ പൂർത്തീകരിച്ചത്. കുണ്ടറയുടെ ശുചിത്വകിരീടത്തിന് കരടായി ഇളമ്പള്ളൂർ ചിറ (ചിത്രം) കുണ്ടറ: കഴിഞ്ഞദിവസം ഖരമാലിന്യസംസ്​കരണത്തിനുള്ള ശുചിത്വമിഷൻ പുരസ്​കാരം ലഭിച്ച കുണ്ടറ പഞ്ചായത്തിന് നാണക്കേടായി രോഗാണുവർധിനിയായി ഇളമ്പള്ളൂർ ചിറ. ഇളമ്പള്ളൂർ മുസ്​ലിം ജമാഅത്ത് പള്ളിക്ക് മുൻവശമുള്ള ചിറയാണ് കക്കൂസ്​ മാലിന്യം ഉൾപ്പെ​െടയുള്ള അഴുക്കുകളുടെ ചിറയാകുന്നത്. വാർഡംഗത്തോടും പഞ്ചായത്ത് ഭരണസമിതിയോടും നിരന്തരം ആവശ്യപ്പെട്ടിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പകർച്ചവ്യാധിയുടെയും ജലജന്യരോഗത്തിൻെറയും കാലത്ത് മാലിന്യം കെട്ടിക്കിടക്കുന്ന കുളം ഉയർത്തുന്ന ഭീഷണി ചില്ലറയല്ല. ....must.... പ്രതിഷേധ ജ്വാല (ചിത്രം) കൊല്ലം: കേരള സ്​റ്റേറ്റ് ട്രാൻസ്‌പോർട്ട്​ എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) കൊല്ലം യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാഥറസ് സംഭവത്തിൽ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട്​ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കൊല്ലം ഡിപ്പോയിൽ നടന്ന പ്രതിഷേധം കെ.എസ്.ടി.ഇ.യു മീഡിയ സെൽ ജില്ല കൺവീനർ ഇ. മുബാറക് ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല സെക്രട്ടറി കെ.ആർ. രതീഷ്‌കുമാർ, യൂനിറ്റ് സെക്രട്ടറി എച്ച്. മിഥുലാജ്, എം. വിഷ്ണു, ഒ.ജി. ബിനുകുമാർ, ജി. വിഷ്ണു എന്നിവർ സംസാരിച്ചു. സാമിൽ കെട്ടിടം തകർന്നുവീണു (ചിത്രം) ഇരവിപുരം: ഞായറാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും സാമിൽ കെട്ടിടം തകർന്നുവീണു. സംഭവസമയം സാമില്ലിനുള്ളിൽ ആരുമില്ലാത്തതിനാൽ ദുരന്തം ഒഴിവായി. വടക്കേവിള യൂനുസ് എൻജിനീയറിങ് കോളജിന് സമീപത്തെ അബ്​ദുൽ വാഹിദിൻെറ ഉടമസ്ഥതയിലുള്ള സാമിൽ കെട്ടിടമാണ് തകർന്നത്. മില്ലിലുണ്ടായിരുന്ന വാളും മോട്ടോറും മറ്റ് ഉപകരണങ്ങളും തടി ഉരുപ്പടികളും നശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്​ടം കണക്കാക്കുന്നു. വലിയ ശബ്​ദത്തോടെയാണ് കെട്ടിടം നിലംപൊത്തിയത്. വടക്കേവിള വില്ലേജ് ഓഫിസറെ വിവരം അറിയിച്ചു.
Show Full Article
TAGS:
Next Story