Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവെള്ളാപ്പള്ളിയുടെ...

വെള്ളാപ്പള്ളിയുടെ പ്രസ്താവന പ്രതിഷേധാർഹം -കെ.എം.വൈ.എഫ്

text_fields
bookmark_border
കൊല്ലം: ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലറായി ചരിത്രപണ്ഡിതനും ഫാറൂഖ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. മുബാറക് പാഷയെ നിയമിച്ചതിൽ വിറളിപൂണ്ട് ജാതീയത പറയുന്ന വെള്ളാപ്പള്ളി നടേശ​ൻെറ നടപടി അപലപനീയവും പ്രധിഷേധാർഹവുമാണെന്ന് കേരള മുസ്​ലിം യുവജന ഫെഡറേഷൻ ജില്ല പ്രസിഡൻറ് കണ്ണനല്ലൂർ നാഷിദ് ബാഖവിയും ജനറൽ സെക്രട്ടറി തേവലക്കര ജെ.എം. നാസറുദീനും അഭിപ്രായപ്പെട്ടു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ലോകത്തോട് ഉദ്ഘോഷിച്ച ഗുരുവി​ൻെറ അനുയായിയിൽനിന്ന് ഇത്തരം പ്രസ്​താവന ഉണ്ടാകുന്നത് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും നേതാക്കൾ പറഞ്ഞു. എ.പി.ജെ. അബ്​ദുൽ കലാം അക്കാദമിക്​ ലീഡർ അവാർഡ് ഡോ.കെ.കെ. ഷാജഹാന് (ചിത്രം) കൊട്ടിയം: കേന്ദ്ര സർക്കാർ നീതി ആയോഗി​ൻെറ റിസോഴ്സ് എൻ.ജി.ഒ സോഷ്യൽ റിസർച് സൊസൈറ്റി ഏർപ്പെടുത്തിയ എ.പി.ജെ. അബ്​ദുൽ കലാം അക്കാദമിക് ലീഡർ അവാർഡ് ഡോ.കെ.കെ. ഷാജഹാന്. പോളയത്തോട് റോസ് ഡേൽ സ്കൂൾ, തഴുത്തല നാഷനൽ പബ്ലിക് സ്കൂൾ എന്നിവയുടെ ചെയർമാനും സി.ബി.എസ്.ഇ സ്കൂൾ മാനേജ്മൻെറ്​ അസോസിയേഷൻ ജില്ല സെക്രട്ടറിയും വേണാട് സഹോദയ കോംപ്ലക്സ് പ്രസിഡൻറുമാണ്​. 15ന് തൃശൂർ പുതുക്കാട് ഐ.സി.സി.എസ് എൻജിനീയറിങ് കോളജിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് എസ്.ആർ.എസ് ചെയർമാൻ പ്രഫ. നിസാം റഹ്​മാൻ അറിയിച്ചു. പ്രതിഷേധ കത്തയച്ചു കൊല്ലം: ഹാഥ്​റസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സവർണ ക്രിമിനലുകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന യു.പി സർക്കാറിനെതിരെ വിമൻ ജസ്​റ്റിസ് മൂവ്മൻെറ് ദേശീയ തപാൽ ദിനത്തിൽ പ്രതിഷേധക്കത്തുകൾ അയച്ചു. ജില്ലതല ഉദ്ഘാടനം പ്രസിഡൻറ് സബീന നാസർ നിർവഹിച്ചു. സംസ്ഥാന സമിതിയംഗം സനീറ, സീനത്ത്, ജില്ല കമ്മിറ്റി അംഗങ്ങളായ ഡെലീറ്റ, സുനിത, നുസൈബ, ആമിന, ഷെമീന, ലൈല എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ സംഗമം ഇരവിപുരം: യു.പിയിലെ ഹാഥ്​റസിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മുസ്​ലിം ലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധത്തി​ൻെറ ഭാഗമായി നിയോജക മണ്ഡലത്തിൽ നടന്ന പ്രതിഷേധസംഗമം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ്.അഹമ്മദ് ഉഖൈൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അൻസാരി നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. എസ്. അഹമ്മദ് തുഫൈൽ, എസ്.എം. നിലാമുദ്ദീൻ മുസ്​ലിയാർ, മുഹമ്മദ് ഷാ, മുഹമ്മദ് ഹുസൈൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story