Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരുനാഗപ്പള്ളിയിൽ...

കരുനാഗപ്പള്ളിയിൽ തീരദേശ റോഡ് വികസന പദ്ധതികൾ തുടങ്ങി

text_fields
bookmark_border
70 ലക്ഷം രൂപയുപയോഗിച്ച് മൂന്ന് റോഡുകളാണ്​ പുനർനിർമിക്കുന്നത് കരുനാഗപ്പള്ളി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയുടെ ഭാഗമായി അനുവദിച്ച റോഡുകളുടെ നിർമാണോദ്ഘാടനം നടന്നു. കരുനാഗപ്പള്ളി നഗരസഭയുടെ തീരമേഖലയിൽ 70 ലക്ഷം രൂപയുപയോഗിച്ച് മൂന്ന് റോഡുകളാണ്​ നിർമിക്കുന്നത്. നഗരസഭ ഒന്നാം ഡിവിഷനിലെ ആലുംകടവ്-കാക്കത്തുരുത്ത് റോഡ് 15 ലക്ഷം രൂപ ഉപയോഗിച്ചും കവറാട്ട് മുക്ക് - വെളിയിൽ മുക്ക് റോഡ് 30 ലക്ഷം രൂപ ഉപയോഗിച്ചും മൂന്നാംമൂട് പള്ളിമുക്ക് റോഡ് 25 ലക്ഷം രൂപ വിനിയോഗിച്ചുമാണ് പുനർനിർമിക്കുക. നാലുമാസം കൊണ്ട് നിർമാണം പൂർത്തിയാക്കും. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ഇ. സീനത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ രവീന്ദ്രൻ പിള്ള, സ്ഥിരംസമിതി അധ്യക്ഷൻ പി. ശിവരാജൻ. നഗരസഭാ കൗൺസിലർമാരായ ബി. രമണിയമ്മ, സുനിത സലിംകുമാർ, ബേബി ജസ്ന, അസി. എൻജിനീയർ സിയാദ്, കെ.എസ്. ഷറഫുദ്ദീൻ മുസ്​ലിയാർ, ഷാജഹാൻ, ഇന്ദുലേഖ, സുമേഷ്, ഉത്തമൻ, അഷ്‌റഫ്, രാജേശ്വരി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: Kl27 karunagapally Road.jpg തദ്ദേശ റോഡ് വികസന പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭ പരിധിയിലെ തീരദേശ റോഡുകളുടെ നിർമാണോദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story