Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനീണ്ടകര ഹാർബർ അടച്ചു

നീണ്ടകര ഹാർബർ അടച്ചു

text_fields
bookmark_border
കൊല്ലം: കോവിഡ്​ പോസിറ്റിവാകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ നീണ്ടകര ഫിഷിങ്​ ഹാർബറി​ൻെറ പ്രവർത്തനം നിർത്തിവെക്കാൻ കലക്​ടർ ഉത്തരവിട്ടു. നിലവിൽ ഹാർബറിൽ ജോലിചെയ്യുന്ന 17 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇവരുടെ സമ്പർക്കപ്പട്ടിക വിപുലമാണെന്നും ഹാർബറിൽ ഡ്യൂട്ടിയിലുള്ള പൊലീസ്​ ഉൾപ്പെടെ മറ്റ്​ വകുപ്പുകളുടെ ഉദ്യോഗസ്ഥർക്കും മത്സ്യവ്യാപാരികൾക്കും അനുബന്ധതൊഴിലാളികൾക്കും രോഗവ്യാപനമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഹാർബർ അടയ്​ക്കണമെന്ന്​ നീണ്ടകര ഫിഷിങ്​ ഹാർബർ ഓൺസൈറ്റ്​ ഇൻസിഡൻറ്​ കമാൻഡർ കൂടിയായ കരുനാഗപ്പള്ളി എ.സി.പി റിപ്പോർട്ട്​ നൽകിയിരുന്നു. കൊല്ലം ഫിഷറീസ്​ ഡെപ്യൂട്ടി ഡയറക്​ടറും ജില്ല മെഡിക്കൽ ഓഫിസറും സമർപ്പിച്ച റിപ്പോർട്ടിലും സമാന സാഹചര്യം വിലയിരുത്തിയിരുന്നു. തുടർന്നാണ്​ നീണ്ടകര ഫിഷിങ്​ ഹാർബർ ഉടൻ അടച്ചിടാൻ ഉത്തരവിട്ടത്​. ശക്തികുളങ്ങര ഹാർബറിലെ സ്ഥിതി രണ്ടുദിവസം വിലയിരുത്തി ആവശ്യമെന്നുകണ്ടാൽ അടച്ചിടാവുന്നതാണെന്നും ഫിഷറീസ്​ ഡെപ്യൂട്ടി ഡയറക്​ടർ റിപ്പോർട്ടിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story