Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേവരാജൻ അനുസ്​മരണം

ദേവരാജൻ അനുസ്​മരണം

text_fields
bookmark_border
പരവൂർ: നഗരസഭ​ പരവൂർ ഫൈൻ ആർട്സ്​ സൊസൈറ്റി, സംഗീതസഭ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ സംഗീതസംവിധായകൻ ജി. ദേവരാജ​ൻെറ 93ാം ജന്മദിനം അചരിച്ചു. പരവൂർ മുനിസിപ്പൽ നെഹ്റു പാർക്കിലെ സ്​മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഗാനാർച്ചനയും നടത്തി. 93 മൺവിളക്കുകൾ കൊളുത്തി. ബാലസുബ്രഹ്മണ്യത്തെ അനുസ്​മരിച്ചു പരവൂർ: സംസ്​കാരസാഹിതി ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗായകൻ എസ്​.പി. ബാലസുബ്രഹ്മണ്യത്തെ അനുസ്​മരിച്ചു. കെ.പി.സി.സി നിർവാഹകസമിതിയംഗം നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു. സംസ്​കാരസാഹിതി ജില്ല ചെയർമാൻ കൊല്ലം സുധീശൻ അനുസ്​മരണപ്രഭാഷണം നടത്തി. നടക്കൽ ശശി, ചന്ദ്രമോഹൻ, ബിജു പാരിപ്പള്ളി, പരവൂർ സജീബ്, ഡോ. കെ.ജെ. ലത്തൻകുമാർ, പരവൂർ മോഹൻദാസ്​ എന്നിവർ സംസാരിച്ചു. പരവൂർ സംഗീതസഭയുടെ ആഭിമുഖ്യത്തിൽ അനുസ്​മരണയോഗം നടത്തി. പ്രസിഡൻറ് സജി അരങ്ങ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ്, ഗോപിനാഥൻപിള്ള, എം.എസ്​. ബിജു, മാങ്കുളം രാജേഷ് എന്നിവർ സംസാരിച്ചു. അനുമോദനവും ധാന്യകിറ്റ് വിതരണവും കരുനാഗപ്പള്ളി: ഇടക്കുളങ്ങര പുന്നമൂട് യുവജനസഖ്യത്തിൻെറ നേതൃത്വത്തില്‍ അനുമോദന സമ്മേളനവും ധാന്യകിറ്റ് വിതരണവും ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആര്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പ്ലസ്ടുവിന് ഉന്നതവിജയം നേടിയ ബി.എസ്. മീനാക്ഷി, സ്‌നേഹാമുരളി, നെജ്മ ഷാനവാസ് എന്നിവരെ രക്ഷാധികാരി ഷിഹാബ് എസ്. പൈനും മൂട് അനുമോദിച്ചു. ചികിത്സാധനസഹായ വിതരണം മുജീബ് എസ്. പൊയ്യക്കരേത്ത് നിര്‍വഹിച്ചു. അജയന്‍ കൊപ്പാറ, എസ്. സജിത്ത്, ഇ. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story