Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2020 11:58 PM GMT Updated On
date_range 27 Sep 2020 11:58 PM GMTകേരളത്തിൽ അഴിമതിയില്ലാത്ത ഒരു കാര്യവുമില്ല - റിട്ട. ജസ്റ്റിസ് കെമാൽപാഷ
text_fieldsbookmark_border
(ചിത്രം) പുനലൂർ: സംസ്ഥാനത്ത് അഴിമതിയില്ലാത്ത ഒരു കാര്യവുമില്ലന്ന് റിട്ട. ജസ്റ്റിസ് ബി. കെമാൽപാഷ. ഉമ്മൻ ചാണ്ടി നിയമസഭാംഗം ആയതിൻെറ 50ാം വർഷികാഘോഷത്തിൻെറ ഭാഗമായി പുനലൂരിൽ നൽകിയ ആദരവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബർ ടാപ്പിങ്ങിൻെറ അവസാനഘട്ടത്തിലുള്ള സ്ലോട്ടർ ടാപ്പിങ് പോലെയാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത്. ഇതിന് ഒരു അപവാദമായിരുന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനസമ്പർക്ക പരിപാടികളിൽ വെള്ളപേപ്പർ നൽകിയിട്ട് സാർ ഒപ്പിട്ടുതന്നാൽ മതി പരാതി ഞാൻ പിന്നീട് എഴുതിക്കൊള്ളാം എന്ന് പരാതിക്കാരൻ പറയുന്നതിനെ പുഞ്ചിരിയോടെ നേരിടുന്നയാളായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി ഓൺലൈനിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു. കെ.പി.സി.സി മുൻ വൈസ് പ്രസിഡൻറ് ഭാരതീപുരം ശശി അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തകനായ വെച്ചൂച്ചിറ മധു, ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ്ഖാൻ, പ്രഫ.ഇ. മേരീദാസൻ, മുൻ എം.എൽ.എ പുനലൂർ മധു, ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story