Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവമോര്‍ച്ച...

യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം, ഗ്രനേഡ് പ്രയോഗം

text_fields
bookmark_border
കൊല്ലം: യുവമോര്‍ച്ച ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് വളയില്‍ സമരത്തില്‍ സംഘര്‍ഷം. പൊലീസ് നാലു തവണ ജലപീരങ്കിയും മൂന്നു തവണ ഗ്രനേഡും പ്രയോഗിച്ചു. യുവമോര്‍ച്ച ജില്ല പ്രസിഡൻറ്​ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള കേസ്​ പിന്‍വലിക്കുക, മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഗ്രനേഡ് പ്രയോഗത്തില്‍ യുവമോര്‍ച്ച കരുനാഗപ്പള്ളി മണ്ഡലം പ്രസിഡൻറ്​ ശംഭു ഉള്‍പ്പടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവര്‍ത്തകര്‍ കലക്ടറേറ്റി​ൻെറ നാല് ഗേറ്റുകള്‍ ഉള്‍പ്പടെ ഉപരോധിച്ചു. തുടര്‍ന്ന് കലക്​ടറേറ്റി​ൻെറ പ്രധാനഗേറ്റിനു മുന്നിലാണ്​ ജലപീരങ്കി പ്രയോഗിച്ചത്​. ഇത്​ നിര്‍ത്തണമെന്നാവശ്യമുന്നയിച്ച് പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചതോടെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. റോഡില്‍ വീണവരെ പൊലീസ് ജീപ്പില്‍ ആശുപത്രിയിലെത്തിച്ചു. പ്രതിഷേധയോഗം യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ്​ പ്രഫുല്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല സെക്രട്ടറി വി.എസ്. ജിതിൻ ദേവ്, ജില്ല ഉപാധ്യക്ഷൻ എ.ജി. ശ്രീകുമാർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ്​‌ ബി.എൽ. അജേഷ്, ജില്ല ജനറൽ സെക്രട്ടറി അജിത് ചോഴത്തിൽ തുടങ്ങിയവർ പങ്കെടുത്തു. ഡിമോസ്​ ഓണം ഫർണിച്ചർ ഫെസ്​റ്റ്​ സെപ്റ്റംബർ 30 വരെ കൊല്ലം: ഡിമോസിൻെറ എല്ലാ ഷോറൂമുകളിലും ഓണം ഓഫറുകൾ സെപ്റ്റംബർ 30 വരെ മാത്രം. ഓണം ഫർണിച്ചർ ഫെസ്​റ്റിൽ ഫർണിച്ചറിന​്​ 20 മുതൽ 50 വരെ ഡിസ്​കൗണ്ട്, ഓരോ 10,000 രൂപയുടെ പർച്ചേസിനോടൊപ്പം സ്​ക്രാച്ച് ആൻഡ്​ വിന്നിലൂടെ ഒരു സ്വർണനാണയം സമ്മാനം, ബ്രാൻറഡ് മെത്തകൾക്ക് 40 ഡിസ്​കൗണ്ട്, േക്രാക്കറി ഐറ്റങ്ങൾക്കും ആപ്പിൾ കാർട്ട് ഫർണിച്ചറിനും വുഡ്കാസോ ഫർണിച്ചറിനും ഡിസ്കൗണ്ട്​. 100 ബജാജ് ഫിനാൻസിൻെറ ലോൺ സൗകര്യം. ഹോം ഡെലിവറി സൗകര്യം പ്രത്യേകം ഒരുക്കിയിരിക്കുന്നു. ഓൺലൈൻ പർച്ചേസിന് www.dimosonline.com വെബ് സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക്: കൊട്ടാരക്കര - 7025966661, പള്ളിമുക്ക് -പഴയാറ്റിൻകുഴി 7293066694, ചന്ദനത്തോപ്പ് - 9037202011.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story