Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുരീപ്പുഴ ചണ്ടി...

കുരീപ്പുഴ ചണ്ടി ഡിപ്പോ: ഭൂമി അളക്കൽ തടഞ്ഞു

text_fields
bookmark_border
കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള ശ്രമം തടഞ്ഞു. കക്കൂസ് മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് മനുഷ്യാവകാശ - പരിസ്ഥിതി സംരക്ഷണസമിതി പ്രവർത്തകർ ചേർന്നാണ് തടഞ്ഞത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. ചണ്ടി ഡിപ്പോയുടെ ഭൂമിയിൽനിന്ന് 7.5 ഏക്കർ കെ.എസ്.ഐ.ഡി.സിക്കും അഞ്ചേക്കർ ക്ലീൻ കേരള കമ്പനിക്കും കൈമാറിയിരുന്നു. മാലിന്യങ്ങൾ ബയോമൈനിങ് നടത്താനും ബാക്കി സ്ഥലത്ത് കശുമാവിൻ തൈകൾ നടാനും ഉദ്ദേശിച്ചിരുന്നു. ഇതിനായി ഭൂമി ഓരോ ഭാഗങ്ങളായി വേർതിരിക്കാനുള്ള ശ്രമമാണ് നടന്നത്. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് മേയർ ഹണി ബെഞ്ചമിൻ അറിയിച്ചു.
Show Full Article
TAGS:
Next Story