Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

ഭക്ഷ്യസുരക്ഷാപദ്ധതിയുമായി എസ്.വൈ.എസ് സാന്ത്വനം

text_fields
bookmark_border
(ചിത്രം) ശാസ്താംകോട്ട: പട്ടിണിരഹിതഗ്രാമം ലക്ഷ്യം മുൻനിർത്തി ഭക്ഷ്യസുരക്ഷാപദ്ധതിയുമായി കുമരംചിറയിലെ എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകൾ. 15 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് എല്ലാമാസവും രണ്ടാം ഞായറാഴ്ച കുമരംചിറ സാന്ത്വനം സൻെററിൽനിന്ന് വിതരണം ചെയ്യുന്നത്. ശൂരനാട് തെക്ക്, ശാസ്താംകോട്ട, മൈനാഗപ്പള്ളി, പോരുവഴി പഞ്ചായത്തുകളിൽ​െപട്ട 35 നിർധനകുടുംബങ്ങൾക്കാണ് ആനുകൂല്യം. ശൂരനാട് എസ്.ഐ പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ വിപിൻ, സാന്ത്വനം ചെയർമാൻ നുജും പതാരം, എസ്.വൈ.എസ് യൂനിറ്റ് പ്രസിഡൻറ് എം. ഫറൂഖ്, മുനീർ കുമരംചിറ, റെജി മാമ്പള്ളിൽ, മുജ്ത്തബ മുബാറക്, ആർ. റഫീഖ്, വൈ. നിസാർ, അൻസാരി, ഷെറിൻ പതാരം എന്നിവർ പങ്കെടുത്തു. പനയം പഞ്ചായത്ത് റെഡ് കളർ കോഡഡ് അഞ്ചാലുംമൂട്: പനയം പഞ്ചായത്ത് റെഡ് കളർ കോഡഡ് ക​െണ്ടയ്ൻമൻെറ് സോണായതോടെ നിയന്ത്രണം നടപ്പാക്കിത്തുടങ്ങി. സമ്പർക്ക രോഗബാധിതരുടെ എണ്ണം വർധിച്ചതും രോഗം ബാധിച്ചവരുടെ പ്രാഥമിക പട്ടികയിലുള്ളവർ മിക്ക വാർഡുകളിലുമുള്ളതിനാലാണ് പഞ്ചായത്തിനെ റെഡ് കളർ കോഡഡിൽ ഉൾപ്പെടുത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പനയം പഞ്ചായത്തിലുൾപ്പെടുന്ന സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിൻെറ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ പെരുമൺ ഉൾപ്പെടെയുള്ള പ്രദേശത്തുള്ളതിനാൽ കൂടിയാണ് പഞ്ചായത്ത് പൂർണമായും അടച്ചിട്ട് റെഡ് കളർ കോഡഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കണ്ടെയ്ൻമൻെറ് സോണിലെ അതേ നിയന്ത്രണം തന്നെ റെഡ് സോണിലും ഏർപ്പെടുത്തുക.
Show Full Article
TAGS:
Next Story