Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമയ്യനാടി​െൻറ വിവിധ...

മയ്യനാടി​െൻറ വിവിധ ഭാഗങ്ങൾ വെള്ളത്തിലായി

text_fields
bookmark_border
മയ്യനാടി​ൻെറ വിവിധ ഭാഗങ്ങൾ വെള്ളത്തിലായി മയ്യനാട്: കനത്തമഴയിൽ മയ്യനാടി​ൻെറ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മയ്യനാട് പോസ്​റ്റ്​ ഓഫിസും പരിസരവും വെള്ളത്തിൽ മുങ്ങി. പോസ്​റ്റ്​ ഓഫിസിന്​ മുൻവശമുള്ള ഓട കഴിഞ്ഞ മഴക്കാലത്ത് വൃത്തിയാക്കിയെങ്കിലും മേൽമൂടിയിടാത്തതുകാരണം മണ്ണും ചെളിയും നിറഞ്ഞ്​ മലിനജലം ഒഴുകാതെ കെട്ടിക്കിടക്കുകയാണ്​. മലിനജലത്തിലിറങ്ങിവേണം പോസ്​റ്റ്​ ഓഫിസ് ജീവനക്കാർക്കും ഇടപാടുകാർക്കും ഓഫിസിലെത്താൻ. ജന്മംകുളം ക്ഷേത്രം, വില്ലേജ് ഓഫിസ്, കോവിഡ് ട്രീറ്റ്മൻെറ്​ സൻെറർ, പുത്തൻകുളം എന്നിവിടങ്ങളിലും വെള്ളം കയറി. ഓടകളിൽ മണ്ണുനിറഞ്ഞതാണ് മയ്യനാട്ടെ വെള്ളക്കെട്ടിന് കാരണം. പരിഹാരം ആവശ്യപ്പെട്ട് കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മയ്യനാട് യൂനിറ്റ് സെക്രട്ടറി മോഹൻദാസും, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ റാഫേൽ കുര്യനും വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. എത്രയുംപെട്ടെന്ന് ഓട വൃത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ടിന്​ പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം. നന്മ വണ്ടി പര്യടനം തുടങ്ങി (ചിത്രം) ഓച്ചിറ: കരുനാഗപ്പള്ളി താലൂക്കിലെ നിർധന കുടുംബങ്ങൾക്ക് പലവ്യഞ്ജനം ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ മാസംതോറും വീട്ടിലെത്തിച്ച് നൽകുന്ന നന്മ വണ്ടി പര്യടനം തുടങ്ങി. കരുനാഗപ്പള്ളി നാട്ടരങ്ങ് ചാരിറ്റബിൾ ഫോറം സുമനസ്സുകളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ജീവകാരുണ്യ പ്രവർത്തകനായ ശശിധരൻ അനിയൻസ്​ ഫ്ലാഗ്ഓഫ് ചെയ്തു. ഷാജഹാൻ രാജധാനി അധ്യക്ഷത വഹിച്ചു. സുരേഷ് പാലക്കോട്ട്, നജീബ് മണ്ണേൽ, രശ്മി രവീന്ദ്രൻ, സലിം കൊല്ലം, മെഹർഖാൻ ചേന്നല്ലൂർ, മുഹമ്മദ് പൈലി, നാട്ടരങ്ങ് സെക്രട്ടറി ബിജു മുഹമ്മദ് എന്നിവർ സംസാരിച്ചു. കഞ്ചാവും പണവും പിടികൂടി; പ്രതി രക്ഷപ്പെട്ടു കുണ്ടറ: മുൻ കഞ്ചാവ്​ കേസിലെ പ്രതിയിൽനിന്ന് ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. സ്​കൂൾ കുട്ടികൾക്കുൾ​െപ്പടെ കഞ്ചാവ്​ വിൽപന നടത്തിവന്ന കൊറ്റങ്കര മുണ്ടൻചിറ ബിനു ഭവനത്തിൽ ബെന്നിയിൽ നിന്നാണ് കഞ്ചാവും പണവും പിടികൂടിയത്. ഒന്നേകാൽ കിലോയോളം കഞ്ചാവ്, 10000 രൂപ എന്നിവ കൊല്ലം എക്സൈസ്​ സ്​പെഷൽ സ്​ക്വാഡ് സർക്കിൾ ഇൻസ്​പെക്ടർ ഐ. നൗഷാദിൻെറ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു. നേരത്തെ ഇയാളെ കൊല്ലം എക്സൈസ്​ സ്​പെഷൽ സ്​ക്വാഡ് ഒന്നേകാൽ കിലോയോളം കഞ്ചാവും ബൈക്കുമായി അറസ്​റ്റ്​ ചെയ്ത് ജയിലിലാക്കിയിരുന്നു. മാമൂട്, മുണ്ടൻചിറ, വേലൻകോണം ഭാഗങ്ങൾ കേന്ദ്രീകരിച്ച്​ ബെന്നി വൻതോതിൽ യുവാക്കൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിവരുന്നതായി കൊല്ലം ഡെപ്യൂട്ടി എക്സൈസ്​ കമീഷണർ പി.കെ. സനുവിനു ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്​ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. എക്സൈസ്​ ഇൻസ്​പെക്ടർ ടി. രാജീവ്, സിവിൽ എക്സൈസ്​ ഓഫിസർമാരായ നഹാസ്​, അനൂപ് എ. രവി, കബീർ, മനു കെ. മണി, നിതിൻ എന്നിവരാണ് റെയ്ഡ് നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story