Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജലീലിെൻറ രാജി:...

ജലീലിെൻറ രാജി: കെ.എസ്‌.യു കലക്ടറേറ്റ് മാർച്ചിൽ സംഘർഷം

text_fields
bookmark_border
ജലീലിൻെറ രാജി: കെ.എസ്‌.യു കലക്ടറേറ്റ് മാർച്ചിൽ സംഘർഷം കൊല്ലം: മന്ത്രി കെ.ടി. ജലീലിൻെറ രാജിയാവശ്യപ്പെട്ട് കെ.എസ്‌.യു കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിയും ഗ്രനേഡുകളും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ ക്രൂരമായി അടിച്ചമർത്തി ആരോപണങ്ങളിൽനിന്ന്​ രക്ഷപ്പെടാമെന്നോ ഭരണം മുന്നോട്ടുകൊണ്ടുപോകാമെന്നോ സർക്കാർ വ്യാമോഹിക്കേണ്ടെന്ന് വിഷ്ണുസുനിൽ പന്തളം പറഞ്ഞു. കെ.എസ്‌.യു ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി, ജില്ല വൈസ് പ്രസിഡൻറ് കൗശിക്ക് എം. ദാസ്, വിപിൻ രാജ്, എസ്.പി. അതുൽ, ബിച്ചു കൊല്ലം, ശരത്ത് മോഹൻ, നെസ്മൽ കലത്തിക്കാട്, സാദത്ത് ഖാൻ, യദുകൃഷ്ണൻ പട്ടാഴി, റഫീഖ്, തമീം താജ്, ലിവിൻ വേങ്ങൂർ, സനൂപ്, സച്ചു, ഹർഷാദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story