Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമേയർക്കെതിരെ ക്രിമിനൽ...

മേയർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം ^യു.ഡി.എഫ്

text_fields
bookmark_border
മേയർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം -യു.ഡി.എഫ് കൊല്ലം: കൗൺസിൽ യോഗത്തിൻെറ വിവാദമായ മിനിറ്റ്​സ്​ തിരുത്തിയെന്ന് സ്വയം സമ്മതിക്കുന്നതിലൂടെ വലിയ അട്ടിമറി നടത്തി കോർപറേഷ​ൻെറ സ്വപ്നപദ്ധതിക്ക് തുരങ്കംവെച്ച മേയറുടെ പേരിൽ ക്രിമിനൽ കേസെടുക്കണമെന്ന് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ എ.കെ. ഹഫീസ് ആവശ്യപ്പെട്ടു. എസ്.എം.പി പാലസിന് സമീപം ബസ് ടെർമിനൽ സ്ഥാപിക്കാൻ ആവശ്യമായ റെയിൽവേ വക ഭൂമിക്കുപകരമായി കൈമാറ്റം ചെയ്യാനുള്ളതിൽ 144 സൻെറ് ഭൂമിക്കും മതിൽ കെട്ടി കോർപറേഷൻറ അധീനതയിലാക്കാൻ നടപടി അടിയന്തരമായി സ്വീകരിക്കണം. ജില്ല പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരത്തോടുകൂടിയാണ് മതിൽ കെട്ടാനുള്ള പദ്ധതിക്ക് കരാർ കൊടുത്തതെന്നാണ് അറിയാൻ കഴിഞ്ഞത്. തദ്ദേശ സ്വയംഭരണ വകുപ്പിൻെറ മുൻ ഉത്തരവുകൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story