Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപട്ടയ വിതരണം ഇന്ന്

പട്ടയ വിതരണം ഇന്ന്

text_fields
bookmark_border
കുളത്തൂപ്പുഴ: കുഴിവിളക്കരിക്കം പ്രദേശത്തെ പുറമ്പോക്ക് ചതുപ്പ് ഭൂമിയില്‍ കഴിഞ്ഞ കുടുംബങ്ങൾക്ക് പട്ടയവിതരണം തിങ്കളാഴ്ച നടക്കും. വൈകീട്ട്​ മൂന്നിന് കുഴിവിളക്കരിക്കത്ത് മന്ത്രി കെ. രാജു നിർവഹിക്കും. വൈകീട്ട്​ നാലിന് ചന്ദനക്കാവ് ജങ്ഷനില്‍ വടക്കേചെറുകര മിച്ചഭൂമി നിവാസികളുടെ കൈവശഭൂമിക്ക് സാധൂകരണം സംബന്ധിച്ച രേഖകളും വിതരണംചെയ്യും. ദര്‍ഭക്കുളം ഭൂപ്രശ്നത്തിന്​ ഇനിയും പരിഹാരമായില്ല; ചർച്ചകൾ പ്രഹസനമെന്ന്​ കുളത്തൂപ്പുഴ: നാലരപ്പതിറ്റാണ്ട്​ നീണ്ട ദര്‍ഭക്കുളം ഭൂരഹിതരുടെ പ്രശ്നങ്ങള്‍ക്ക് ഇനിയും പരിഹാരമായില്ല. വിവിധ വകുപ്പ്​ മേലധികാരികളുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നിരവധിതവണ നടത്തിയ ചര്‍ച്ചകളും യോഗങ്ങളും പ്രഹസനമായിരു​െന്നന്നും അതിനുശേഷമുയര്‍ന്ന പല ഭൂപ്രശ്നങ്ങളും പട്ടയവും കൈവശരേഖകളും നല്‍കി പരിഹരിച്ച സര്‍ക്കാര്‍ ദര്‍ഭക്കുളം ഭൂരഹിതരോട് കാട്ടുന്നത് കടുത്ത അവഗണനയാണെന്നും അക്ഷേപമുണ്ട്​. കിഴക്കന്‍ മലയോരത്ത് കല്ലാര്‍ വനമേഖലയില്‍ സ്വകാര്യവ്യക്തി സര്‍ക്കാറില്‍നിന്ന്​ പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവന്നിരുന്ന ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് പ്രദേശത്തെ ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യാന്‍ 1975 ല്‍ വിജ്ഞാപനം ചെയ്യുകയുമായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവില റവന്യൂ വകുപ്പിലേക്ക് അടച്ച 154 പേര്‍ക്ക് ഒരേക്കര്‍വീതം ഭൂമി അനുവദിച്ച് അസൈന്‍മൻെറ്​ വിതരണം ചെയ്യുകയും ചെയ്തു. അസൈന്‍മൻെറ്​ ലഭിച്ചവര്‍ തങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ സ്ഥലം റവന്യൂ ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം കണ്ടെത്തി അതിരുതിരിച്ച് വേലികെട്ടുന്നതിന്​ ശ്രമിച്ചപ്പോഴാണ് തടസ്സവാദവുമായി വനംവകുപ്പ് എത്തുന്നത്. പ്രദേശം നിഷിപ്ത വനമേഖലയാണെന്നും അതിനാല്‍ സ്ഥലം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ വനംവകുപ്പ് നാട്ടുകാരെ ഒഴിവാക്കി പ്രദേശം കൈയേറിയതോടെയാണ് ഇവര്‍ വീണ്ടും ഭൂരഹിതരായി മാറിയത്. ഇക്കാലമത്രയും അധികാരത്തിലെത്തിയ സര്‍ക്കാറുകള്‍ക്ക് മുന്നില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് മന്ത്രി മന്ദിരങ്ങളും സെക്രട്ടേറിയറ്റിലും കയറിയിറങ്ങിയെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. നിലവില്‍ ജീവിച്ചിരിക്കുന്നവരും എഴുപതും എണ്‍പതുമൊക്കെയായ പലരും സ്വന്തം കിടപ്പാടമില്ലാതെ മറ്റുപലരുടെയും വീടുകളിലാണ് അന്തിയുറങ്ങുന്നതുപോലും. മുന്‍ സര്‍ക്കാറി‍ൻെറ കാലത്ത് ഇടമുളക്കല്‍ പഞ്ചായത്തില്‍ ദര്‍ഭക്കുളം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനായി ഭൂമി കണ്ടെത്തിയെങ്കിലും അവസാനം മുഖ്യമന്ത്രിയുടെ ഭവനപദ്ധതിക്കായി വഴിമാറ്റിയതോടെ ആ പ്രതീക്ഷയും നഷ്​ടപ്പെടുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് റവന്യൂ-വനം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട് വകുപ്പ് ഉന്നതരും ചേര്‍ന്ന് വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍തല യോഗത്തില്‍ സാംനഗര്‍ പട്ടയപ്രശ്നം പരിഹരിച്ചത് പോലെ റവന്യൂ വകുപ്പി‍ൻെറ കൈവശത്തുള്ള ഭൂമി പകരമായി വിട്ടുനല്‍കിയാല്‍ ദര്‍ഭക്കുളം ഭൂരഹിതര്‍ക്ക് ഭൂമി വിട്ടുനല്‍കുന്നതിന്​ തയാറാണെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചിരുന്നു. ഇതിന്‍പ്രകാരം കുളത്തൂപ്പൂഴ മരുതിമൂടിനു സമീപത്തെ പ്ലാ​േൻറഷന്‍ പ്രദേശം വനം വകുപ്പിലെയും റവന്യൂ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതോടെ വീണ്ടും ഇവരുടെ സ്വപ്നങ്ങള്‍ക്ക് ജീവന്‍​െവ​െച്ചങ്കിലും അതും വകുപ്പുകളുടെ നടപടിക്രമങ്ങളില്‍ കുരുങ്ങി അവസാനിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് സെക്രട്ടേറിയറ്റില്‍ നടന്ന വകുപ്പുതല ഉന്നതയോഗത്തില്‍ മറ്റ്​ ജില്ലകളിലടക്കം റവന്യൂ വകുപ്പി​ൻെറ കൈവശമുള്ള ഭൂമി കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഭൂരഹിതരുടെ കൈവശമുള്ള രേഖകള്‍ സംബന്ധിച്ച് റവന്യൂ വകുപ്പ് നേതൃത്വത്തില്‍ പരിശോധനകളും തെളിവെടുപ്പുകളുമെല്ലാം നടത്തി. തുടര്‍ നടപടി ഒന്നുമുണ്ടായില്ല. ഇപ്പോള്‍ ദര്‍ഭക്കുളം ഭൂപ്രശ്നം സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷിച്ചാല്‍ അധികൃതര്‍ ഒന്നും മിണ്ടുന്നില്ലെന്നും ഭൂരഹിതര്‍ പറയുന്നു. കഴിഞ്ഞ 2018 ഡിസംബറില്‍ സാംനഗര്‍ നിവാസികള്‍ക്ക് പട്ടയം അനുവദിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള മന്ത്രിതല ചര്‍ച്ചയില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഇനിയും പാലിക്കപ്പെട്ടിട്ടില്ലെന്നും തുടര്‍ നടപടികളില്ലാതെ പോയതും സര്‍ക്കാറി​ൻെറ അനാസ്ഥയാണ് വ്യക്തമാക്കുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡൻറ്​ എസ്.ഇ. സഞ്ജയ്ഖാന്‍ ആരോപിച്ചു.
Show Full Article
TAGS:
Next Story