Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരടി...

കരടി നാട്ടിലുണ്ടോ...അതോ കാട്ടിലേക്ക്​ മടങ്ങിയോ...

text_fields
bookmark_border
പാരിപ്പള്ളി: നാട്ടുകാരുടെ സമാധാനം നഷ്​ടപ്പെടുത്തി നാട്ടിലേ​െക്കത്തിയ കരടിക്കായി തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്​ഥരും പൊലീസും ഫയർഫോഴ്സും ചേർന്ന് ചാത്തന്നൂർ, കല്ലുവാതുക്കൽ, പാരിപ്പള്ളി, മീനമ്പലം, പുലിക്കുഴി, വേളമാന്നൂർ, കിഴക്കനേല, കാവടിക്കോണം, പള്ളിക്കൽ, ഇളബ്രക്കോട് എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനില്ല. ഓരോപ്രദേശത്തും കരടിയെ കണ്ടതായി നാട്ടുകാർ നൽകുന്ന സൂചനകളുടെ അടിസ്​ഥാനത്തിലാണ് അത് എത്തിച്ചേരാനിടയുള്ള ഭാഗങ്ങളെക്കുറിച്ച് വനപാലകർ നിഗമനങ്ങളിലെത്തുന്നത്. വേളമാനൂർ ആയിരവില്ലി പ്രദേശത്ത് പാറക്കൂട്ടങ്ങളും ഇടതൂർന്ന വനപ്രദേശവുമുണ്ട്. ഇവിടെ കരടി തങ്ങാനിടയുണ്ടെന്ന് ഉദ്യോഗസ്​ഥർ പറയുന്നു. മഴയില്ലാത്ത ദിവസമാണ് കരടിയുടെ കാൽപാടുകൾ ശ്രദ്ധയിൽപെട്ടത്. പിന്നീട് ഇടവിട്ട് മഴ പെയ്യുന്നതിനാൽ കാൽപാടുകൾ കണ്ടെത്താൻ കഴിയാത്തതും തിരച്ചിലിനെ ബാധിക്കുന്നുണ്ട്. അതേസമയം കരടി വനത്തിലേക്ക് തിരികെയെത്തിയിരിക്കാനിടയുണ്ടെന്നും വനപാലകർ കരുതുന്നു. ലോക്ഡൗൺ കാലമായതിനാൽ ഏതാനും മാസം മുമ്പ് ഇത് നാട്ടിലിറങ്ങിയിരിക്കാമെന്നാണ് ഉദ്യോഗസ്​ഥർ സൂചിപ്പിക്കുന്നത്. സന്ധ്യയോടെ റോഡുകൾ വിജനമാകുന്നതും ആളനക്കം കുറവായതും കരടിക്ക് നാട്ടിലേക്കിറങ്ങാനുള്ള അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ടാകാമെന്നാണ് അവരുടെ നിഗമനം. ഈ സമയം ചക്കയുടെ സീസണായതും ഇത് ഭക്ഷണം തേടിയിറങ്ങാനിടയാക്കിയിട്ടുണ്ട്. വനത്തിലേക്ക് തിരികെപ്പോയിരിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും കരടിയുടെ സാന്നിധ്യം നാട്ടിലില്ലെന്നുറപ്പാക്കാൻ പട്രാളിങ് തുടരുമെന്ന് വനപാലകർ അറിയിച്ചു. ചാത്തന്നൂർ സ്​പിന്നിങ് മിൽ വളപ്പിൽ സ്​ഥാപിച്ചിട്ടുള്ള കൂട് അതുകഴിഞ്ഞേ നീക്കംചെയ്യൂ. പൊലീസും ഫയർഫോഴ്സും വനപാലകരെ തുടർന്നും സഹായിക്കും. ജില്ല ഫയർ ഓഫിസർ ഹരികുമാറിൻെറ നേതൃത്വത്തിലാണ് ഫയർഫോഴ്സ്​ സംഘം തെരച്ചിലിൽ സഹായിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story