Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവെളിനല്ലൂരിൽ കോവിഡ്...

വെളിനല്ലൂരിൽ കോവിഡ് കേസുകൾ വർധിക്കുന്നു

text_fields
bookmark_border
ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ഓണത്തിന് ശേഷം 95 പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 65 പേർക്ക് മാത്രമാണ് കോവിഡ് നെഗറ്റിവായത്. ആക്കൽ, മീയന, കാളവയലിൻെറ ഒരു ഭാഗം എന്നീ വാർഡുകളാണ് കണ്ടെയ്മൻെറ് സോണായി തുടരുന്നത്. പഞ്ചായത്തിൽ ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ് സൻെററിൻെറ ഉദ്ഘാടനം നടന്നെങ്കിലും കോവിഡ് കേസുകൾ വർധിച്ചിട്ടും തുറന്ന് പ്രവർത്തിക്കുന്നില്ല. പൂയപ്പള്ളി പഞ്ചായത്തിൽ ആറ് പേർക്കാണ് നില വിൽ കോവിഡ് പോസിറ്റിവായത്. പയ്യക്കോട്, കുരിശുംമൂട്, മരുതമൺപള്ളി, കൊട്ടറ വാർഡുകൾ കണ്ടെയ്മൻെറ് സോണാണ്. ഇവിടെ ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറിനായി കൊട്ടറ സ്കൂൾ തെരഞ്ഞെടുത്തെങ്കിലും പ്രവർത്തനമില്ല. ഇളമാട് പഞ്ചായത്തിൽ 11 പേർക്കാണ് ഇതുവരെ കോവിഡ് പോസിറ്റിവായത്. അർക്കന്നൂർ, കണ്ണൻകോട്, കാരാളിക്കോണം എന്നീ വാർഡുകൾ കണ്ടെയ്​ൻമൻെറ് സോണിലാണ്. ആക്​ഷന്‍ കൗണ്‍സില്‍ രൂപവത്​കരിച്ചു (ചിത്രം) കുളത്തൂപ്പുഴ: പോപുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്​ കുളത്തൂപ്പുഴയിലെ നിക്ഷേപകര്‍ ആക്​ഷന്‍ കൗണ്‍സില്‍ രൂപവത്​കരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാബീവി ഉദ്ഘാടനം ചെയ്തു. നിക്ഷേപകരുടെ പരാതികള്‍ അതത്​ പൊലീസ് സ്​റ്റേഷനുകളില്‍ രജിസ്​റ്റര്‍ ചെയ്ത്​ കേസെടുക്കണമെന്നും കുളത്തൂപ്പുഴയില്‍ മാത്രം മൂന്നരകോടിയിലധികം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും സംഭവത്തില്‍ കര്‍ശനമായ അന്വേഷണം ആവശ്യമാണെന്നും ആക്​ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബു എബ്രഹാം, റോയ് ഉമ്മന്‍, ജോസ്, കെ.കെ. കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story