Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTദേശീയപാതയിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞു
text_fieldsbookmark_border
കൊട്ടിയം: തടി കയറ്റിവന്ന ലോറി ദേശീയപാതയിൽ മറിഞ്ഞു. സംഭവസമയം റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വെള്ളിയാഴ്ച പുലർച്ച അഞ്ചോടെ ദേശീയ പാതയിൽ പറക്കുളത്തായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ടയർ പഞ്ചറായി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. സംഭവത്തെതുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം മുടങ്ങി. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിമാറ്റി തടികൾ റോഡിൽനിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കാപ്ഷൻ Lory ചിത്രം: ലോറി മറിഞ്ഞനിലയിൽ അറസ്റ്റിലായ പ്രതിക്ക് കോവിഡ്; 11 പൊലീസുകാർ ക്വാറൻറീനിൽ കൊട്ടിയം: തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊട്ടിയം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും മൂന്ന് എസ്.ഐമാരുമടക്കം 11 പൊലീസ് ഉദ്യോഗസ്ഥർ ക്വാറൻറീനിൽ പോയി. ഏഴിന് കൊട്ടിയം ഒറ്റപ്ലാമൂട്ടിൽനിന്ന് ദലിത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ചാത്തന്നൂർ സ്വദേശിയായ രാജേഷിന് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്നാണ് ഉേദ്യാഗസ്ഥർ ക്വാറൻറീനിൽ പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story