Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോവിഡി​െൻറ മറവിൽ...

കോവിഡി​െൻറ മറവിൽ റെയിൽവേ യാത്രക്കാരെ േദ്രാഹിക്കുന്നു -പാസഞ്ചേഴ്സ് അസോസിയേഷൻ

text_fields
bookmark_border
കോവിഡി​ൻെറ മറവിൽ റെയിൽവേ യാത്രക്കാരെ േദ്രാഹിക്കുന്നു -പാസഞ്ചേഴ്സ് അസോസിയേഷൻ കൊല്ലം: സ്​റ്റോപ്പുകൾ നിർത്തലാക്കാനുള്ള റെയിൽവേ ബോർഡിൻെറ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. ലാഭകരമല്ലെന്ന പേരിൽ സ്​റ്റോപ്പുകൾ ഒഴിവാക്കുന്നത് റെയിൽവേയെ തകർക്കാനും സ്വകാര്യ മേഖലക്ക് കൈമാറാനുമുള്ള നീക്കമാണെന്നും അസോസിയേഷൻ പ്രസിഡൻറ് സജീവ് പരിശവിള ആരോപിച്ചു. ഈ ശ്രമം ചെറുത്തുതോൽപിക്കാൻ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും യാത്രാക്കാരെ േദ്രാഹിക്കുന്ന നയം തിരുത്താൻ അധികാരികൾ തയാറാകണമെന്നും സതേൺ റെയിൽവേ പാസഞ്ചേഴ്സ്​ അസോസിയേഷൻ സംസ്​ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ജനശതാബ്​ദി, വേണാട്​ സർവിസുകള്‍ നിർത്തരുത് ​-എം.പി വിവിധ ​ട്രെയിൻ സർവിസുകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്​ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കേന്ദ്ര ​െറയില്‍വേ മന്ത്രി പിയൂഷ് ഗോയലിനും ​െറയില്‍വേ ബോര്‍ഡ് ചെയര്‍മാനും ഇ-മെയില്‍ നിവേദനം നൽകി. 25 ശതമാനം യാത്രക്കാരില്ലെന്ന കാരണത്താല്‍ ട്രെയിന്‍ സർവിസ് നിര്‍ത്തിവെക്കാനുള്ള തീരുമാനം ന്യായീകരിക്കാനാകില്ല. കോവിഡ് കാലത്ത് ലഭേച്ഛ മാത്രം മുന്‍നിര്‍ത്തി സർവിസ് നടത്തുന്നത് അംഗീകരിക്കാനാകില്ല. കോവിഡ് കാലത്ത് ​െറയില്‍വേ ചട്ടങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് സർവിസുകള്‍ നിര്‍ത്തുന്നത് യുക്തിസഹമല്ലെന്ന്​ അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story