Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ലയിൽ സ്​റ്റോപ്പുകൾ...

ജില്ലയിൽ സ്​റ്റോപ്പുകൾ കൂട്ടത്തോടെ വെട്ടി റെയിൽവേ

text_fields
bookmark_border
കൊല്ലം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ലാഭകരമല്ലാത്ത സ്​റ്റോപ്പുകൾ ഒഴിവാക്കുന്ന റെയിൽവേ നടപടിയിലൂടെ ജില്ലക്ക് നഷ്​ടപ്പെടുക പ്രധാന സ്​റ്റോപ്പുകൾ. കരുനാഗപ്പള്ളി, പരവൂർ, ശാസ്താംകോട്ട സ്​റ്റോപ്പുകളാണ് നഷ്​ടപ്പെടുന്നവയിൽ പ്രധാനപ്പെട്ടത്. പലതും നാളുകളായി യാത്രക്കാരുടെ പരാതികളും നിവേദനങ്ങളും സമരങ്ങളും നടത്തിയതിൻെറ ഫലമായി നേടിയെടുത്തതാണ്. ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകുന്നതോടെ യാത്രക്കാർക്ക് ഇരുട്ടടിയാകും ഇതുമൂലമുണ്ടാകുക. അയൽ ജില്ലകളിലേക്ക് ജോലിക്കായി പോകുന്നവർക്ക് ആശ്രയമായിരുന്ന ട്രെയിനുകളുടെ സ്​റ്റോപ്പുകളാണ് ഇങ്ങനെ വെട്ടിക്കളയുന്നതിലേറെയും. ഇത് യാത്രാപ്രതിസന്ധി രൂക്ഷമാക്കുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷനുകൾ ചൂണ്ടിക്കാട്ടി. സബ് അർബൻ ട്രെയിനുകൾ ഇല്ലാത്ത റൂട്ടിൽ യാത്രക്കാർക്ക് ആശ്രയം ദീർഘദൂര സർവിസുകളുടെ ഈ സ്​റ്റോപ്പുകളാണ്. കേരളത്തിലെ ആയിരക്കണക്കിന് യാത്രക്കാരാണ് ഈ സർവിസുകളെ ആശ്രയിച്ചിരുന്നത്. സ​്​റ്റോപ്പുകൾ നിർത്തലാക്കിയാൽ യാത്രാക്ലേശം ഇരട്ടിക്കും. ദീർഘദൂരസർവിസുകൾ പ്രാദേശികമായി യാത്രക്കാർക്ക് ഒരു ഗുണവും ഇല്ലാത്ത അവസ്ഥയാകുമെന്ന്​ പാസഞ്ചേഴ്സ് അസോ.സംസ്ഥാന പ്രസിഡൻറ് പരവൂർ സജീബ് പറഞ്ഞു. സ്​റ്റോപ്പുകൾ നിർത്തലാക്കുന്ന പട്ടികയിലുള്ള ട്രെയിനുകൾ 16345/16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്- കരുനാഗപ്പള്ളി 16381/16382 കന്യാകുമാരി- മുംബൈ സി.എസ്.ടി ജയന്തി ജനതാ എക്സ്പ്രസ്- പരവൂർ, കരുനാഗപ്പള്ളി 17229/17230 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്​-കരുനാഗപ്പള്ളി 16525/16526 കന്യാകുമാരി- കെ.എസ്.ആർ ബംഗളൂരു സിറ്റി ഐലൻഡ്​ എക്സ്പ്രസ്- പരവൂർ, ശാസ്താംകോട്ട 16315/16316 കൊച്ചുവേളി- മൈസൂർ എക്സ്പ്രസ്​-കായംകുളം 16649/16650 നാഗർകോവിൽ -മംഗലാപുരം പരശുറാം എക്സ്പ്രസ്-പരവൂർ, ശാസ്താംകോട്ട 16341/16342 തിരുവനന്തപുരം- ഗുരുവായൂർ ഇൻറർസിറ്റി എക്സ്പ്രസ്​-മയ്യനാട് 16303/16304 എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്​-കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂർ, 16603/16604 തിരുവനന്തപുരം- മംഗലാപുരം മാവേലി എക്സ്പ്രസ്​-കരുനാഗപ്പള്ളി, 56356/56355പുനലൂർ- ഗുരുവായൂർ ഫാസ്​റ്റ് പാസഞ്ചർ- കിളികൊല്ലൂർ, പെരിനാട്, ചെറിയനാട്, 18568/18569 കൊല്ലം- വിശാഖപട്ടണം എക്സ്പ്രസ്​- ശാസ്താംകോട്ട
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story