Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓട പണിയാതെ റോഡ്...

ഓട പണിയാതെ റോഡ് നിർമാണം; നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി

text_fields
bookmark_border
(ചിത്രം) ശാസ്താംകോട്ട: കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ മൈനാഗപ്പള്ളി കുറ്റിയിൽമുക്കിൽ ഓട നിർമിക്കാതെ റോഡ് നിർമിച്ചതുമൂലം നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. കഴിഞ്ഞദിവസം രാത്രി പെയ്ത ശക്തമായ മഴയെ തുടർന്നാണ് പലചരക്ക് കടകൾ, ചായക്കടകൾ, ഫർണിച്ചർ കടകൾ എന്നിവിടങ്ങളിൽ വെള്ളം കയറിയത്. സാധനങ്ങൾ നശിച്ചത് മൂലം ആയിരക്കണക്കിന് രൂപയുടെ നഷ്്ടം ഉണ്ടായിട്ടുണ്ട്. കുറ്റിയിൽ മുക്കിലും ശരിഅത്തുൽ ജുമാ മസ്ജിദിനും സമീപം ഓടകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വ്യക്തികൾ മണ്ണിട്ട് നികത്തി. റോഡ് നിർമാണത്തിന് മുന്നോടിയായി ഈ ഭാഗങ്ങളിൽ ഓട നിർമിക്കാൻ പി.ഡബ്ല്യു.ഡി അധികൃതർ തയാറായിരു​െന്നങ്കിലും ചിലർ എതിർപ്പുമായി വന്നതിനാൽ ഓട നിർമാണം ഉപേക്ഷിച്ച് റോഡ് പണി ആരംഭിക്കുകയായിരുന്നു. പുതിയതായി നിർമിച്ചുകൊണ്ടിരിക്കുന്ന റോഡിന് നിലവി ലുണ്ടായിരുന്ന റോഡി​െനക്കാൾ രണ്ടടിയോളം ഉയരം വന്നതിനാൽ വശങ്ങളിലെ കടകൾ താഴ്ചയിലാവുകയും റോഡിലൂടെ ഒഴുകി വരുന്ന വെള്ളം കടകളിലേക്ക് കയറുകയുമാണ്. .....KL + KE.... സി.പി.എം അക്രമം സർക്കാറിൻെറ വീഴ്ച മറയ്ക്കാൻ -ലതികാ സുഭാഷ് (ചിത്രം) കൊല്ലം: സംസ്ഥാന വ്യാപകമായി സി.പി.എം പ്രവർത്തകർ കോൺഗ്രസ് ഓഫിസുകളും കൊടിമരങ്ങളും തകർക്കുകയും കോൺഗ്രസ്​ പ്രവർത്തകരുടെ വീട് ആക്രമിക്കുകയും ചെയ്തത് ഇടത് സർക്കാറി​ൻെറ ഭരണവീഴ്ചകൾ മറയ്ക്കാനാണെന്ന് മഹിളാകോൺഗ്രസ്​ സംസ്ഥാന പ്രസിഡൻറ്​ ലതികാ സുഭാഷ്. ചിന്നക്കടയിൽ മഹിള കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ ബിന്ദുജയ​ൻെറ നേതൃത്വത്തിൽ സി.പി.എം ആക്രണത്തിന് എതിരെ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കെ.പി.സി.സി വൈസ്​ പ്രസിഡൻറ്​ എഴുകോൺ നാരായണൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. എ.ഷാനവാസ്​ഖാൻ, എം.എ.നസീർ, മഹിളാകോൺഗ്രസ്​ ജനറൽ സെക്രട്ടറി അഡ്വ.എം.വാഹിദ, ഡി.സി.സി വൈസ്​പ്രസിഡൻറ്​മാരായ അഡ്വ. പി.ജർമിയാസ്​, സൂരജ് രവി, കെ.ജി.രവി തുടങ്ങിയവർ സംസാരിച്ചു. ഉപവാസ സമരത്തി​ൻെറ സമാപനം വൈകീട്ട് ഡി.സി.സി പ്രസിഡൻറ്​ അഡ്വ.ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:
Next Story