Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2020 11:58 PM GMT Updated On
date_range 1 Sep 2020 11:58 PM GMTവെഞ്ഞാറമൂട് കൊലപാതകം: ഇന്ന് സി.പി.എം കരിദിനാചരണം
text_fieldsbookmark_border
കൊല്ലം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കരിദിനാചരണത്തിൻെറ ഭാഗമായി ധർണ നടത്തുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവന് അറിയിച്ചു. വൈകീട്ട് നാലുമുതൽ ആറുവരെയാണ് സമരം. ഓരോ കേന്ദ്രത്തിലും അഞ്ചുപേരില്‍ അധികരിക്കാതെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുക. സ്കൂള്‍ പാചകത്തൊഴിലാളികള്‍ പട്ടിണിസമരം നടത്തി കൊല്ലം: സ്കൂള്‍ പാചത്തൊഴിലാളി കോണ്‍ഗ്രസ് (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ തിരുവോണനാളില്‍ തൊഴിലാളികള്‍ കലം കമഴ്ത്തി വീടിനു മുന്നില്‍ പട്ടിണിസമരം നടത്തി. തൊഴിലാളികള്‍ക്ക് നൽകാനുള്ള വേതനവും കുടിശ്ശികയും കൊടുക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അല്ലെങ്കിൽ സംസ്ഥാനത്തെ 163 ഉപജില്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിലും സമരവുമായി മുന്നോട്ടുവരുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ് സേട്ട് പറഞ്ഞു. കേന്ദ്രീയ വിദ്യാലയം; ഒന്നാം ക്ലാസ് പ്രവേശനം കൊല്ലം: കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ ഒഴിവുണ്ട്. രക്ഷാകര്ത്താക്കള് അഞ്ചിനകം ഓഫിസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story