Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓയൂരിൽ ലഹരി മരുന്ന്...

ഓയൂരിൽ ലഹരി മരുന്ന് പിടികൂടി; യുവാവും യുവതിയും അറസ്​റ്റിൽ

text_fields
bookmark_border
ഓയൂർ: ചടയമംഗലം എക്സൈസി​ൻെറ നേതൃത്വത്തിൽ ഓയൂർ ചുങ്കത്തറയിൽനിന്ന് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 300 ലഹരിമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. യുവാവും യുവതിയും അറസ്​റ്റിലായി. കല്ലുവാതുക്കൽ ഇളംകുളം മുസ്​തഫ കോട്ടേജിൽ അംബേദ്കർ (22), കൊറ്റംകര തട്ടാർകോണം പേരൂർ വയലിൽ പുത്തൻവീട്ടിൽ മിനി (38) എന്നിവരെയാണ് എക്സൈസ്​ പിടികൂടിയത്. കൊല്ലം അസി.​ എക്സൈസ്​ കമീഷണർ ബി. സുരേഷി​ൻെറ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘവും ചടയമംഗലം എക്സൈസ്​ ഇൻസ്​പെക്ടർ അജയകുമാറും മൈലം വില്ലേജ് ഓഫിസർ സാജുവും അടങ്ങുന്ന സംഘമാണ് വാഹനപരിശോധനയിൽ മാരകമായ ലഹരിമരുന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. ജില്ലയിൽ കഞ്ചാവ് മൊത്തവ്യാപാരവും മയക്കുമരുന്ന് ഗുളികകളും വിൽപന നടത്തിവരുന്നവരിൽ പ്രധാനികളാണ് അറസ്​റ്റിലായത്. അമിതവേഗത്തിൽ ബൈക്കോടിച്ച് രക്ഷപ്പെടാൻ കഴിവുള്ള ആളാണ് പ്രതി. കേസി​ൻെറ തുടർന്നുള്ള അന്വേഷണം കൊല്ലം അസി.​ കമീഷണർ ഏറ്റെടുത്തു. എക്സൈസ്​ ഇൻസ്​പെക്ടർ അജയകുമാർ പ്രിവൻറിവ് ഓഫിസർ ഷാനവാസ്,​ സി.ഇ.ഒമാരായ അജേഷ് മധു, ടോമി, ആദിഷ്, ഹരികൃഷ്ണൻ, ഗീതു, ഷാഡോ ടീമംഗങ്ങളായ അശ്വന്ത് എസ്​. സുന്ദരം, ഷാജി, വിഷ്ണു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Show Full Article
TAGS:
Next Story