Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകണ്ടക്ടര്‍ക്ക് കോവിഡ്:...

കണ്ടക്ടര്‍ക്ക് കോവിഡ്: കുളത്തൂപ്പുഴ ഡിപ്പോയിലെ ആറോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍

text_fields
bookmark_border
കുളത്തൂപ്പുഴ: ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തോടൊപ്പം ജോലി നോക്കിയതും പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടതുമായ ആറോളം ജീവനക്കാരോട് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഡിപ്പോയും പരിസരവും അണു നശീകരണം നടത്തും. കഴിഞ്ഞ ചൊവ്വാഴ്ച കുളത്തൂപ്പുഴ- കൊല്ലം റൂട്ടില്‍ ലിമിറ്റഡ് സ്​റ്റോപ്​ ബസില്‍ ഇദ്ദേഹം ജോലി നോക്കിയിട്ടുള്ളതിനാല്‍ അന്നേ ദിവസം ഇതേ ബസില്‍ യാത്ര ചെയ്തവരോട് തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ച​ു. ഉരുള്‍ പൊട്ടിയതായുള്ള അഭ്യൂഹം സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിച്ചു; പരിഭ്രാന്തരായി പൊതുജനം കുളത്തൂപ്പുഴ: കഴിഞ്ഞ ദിവസം രാത്രിയില്‍ കുളത്തൂപ്പുഴയാറില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കിഴക്കന്‍ മലയോര മേഖലയില്‍ ഉരുള്‍ പൊട്ടിയതായുള്ള അഭ്യൂഹം സാമൂഹിക മാധ്യമങ്ങളില്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി ആഘോഷിക്കുകയും ഇതിനെ തുടര്‍ന്ന് ചില ദൃശ്യ മാധ്യമങ്ങൾ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തതോടെ വലഞ്ഞത് പൊതുജനം. വനത്തില്‍ ഉരുള്‍ പൊട്ടിയതായും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായും മരങ്ങളും കാട്ടാനയുമടക്കം മലവെള്ള പ്പാച്ചിലില്‍ ഒഴുകിപ്പോയതായും കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളിൽ പരന്നത്​. ഉരുള്‍ പൊട്ടിയ വാര്‍ത്ത പരന്നതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകരും പൊലീസും പഞ്ചായത്ത് അധികൃതരുമെല്ലാം രംഗത്തെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story