Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊട്ടാരക്കര ക്ഷേത്രം...

കൊട്ടാരക്കര ക്ഷേത്രം മേൽശാന്തി

text_fields
bookmark_border
കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേൽ ശാന്തിയായി ചങ്ങനാശ്ശേരി ഊരിക്കരി ദേവസ്വത്തിലെ കെ.ആർ. സഞ്ജയനെ തെരഞ്ഞെടുത്തു. വാഹനപാർക്കിങ്​: പൊലീസും വ്യാപാരികളും തമ്മില്‍ തര്‍ക്കം പത്തനാപുരം: നഗരത്തിലെ വാഹനപാർക്കിങ്ങുമായി ബന്ധപ്പെട്ട് പൊലീസും വ്യാപാരികളും തമ്മില്‍ തര്‍ക്കം. വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് ചില പൊലീസ് ഉദ്യോഗസ്ഥര്‍ പിഴയീടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ആളുകള്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ കയറാതെയായി. ഇതില്‍ പ്രതിഷേധവുമായിട്ടാണ് വ്യാപാരികള്‍ രംഗത്തെത്തിയത്. കോവിഡിനെ തുടര്‍ന്ന് വ്യാപാരം മോശമായിരുന്നു. ഓണത്തോടനുബന്ധിച്ച് കച്ചവടം തുടങ്ങിയ സാഹചര്യത്തിലാണ് പൊലീസ് നടപടിയുമായി രംഗത്ത് എത്തിയത്. വ്യാപാരികളുടെ പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപാരികളോടുള്ള ദ്രോഹമാണെന്നും നടപടി ആവര്‍ത്തിച്ചാല്‍ ഇനിയുള്ള ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും മര്‍ച്ചൻറ്​സ്​ അസോസിയേഷന്‍ പ്രസിഡൻറ്​ ജോജോ കെ. എബ്രഹാം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story