Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസഹകരണ മേഖലയിലെ ആദ്യ...

സഹകരണ മേഖലയിലെ ആദ്യ പെട്രോൾ പമ്പ് വെളിയത്ത്

text_fields
bookmark_border
ഓയൂർ: സഹകരണ മേഖലയിൽ തെക്കൻ കേരളത്തിൽ ആദ്യത്തേതും ഹിന്ദുസ്ഥാൻ പെട്രോളിയത്തി​ൻെറ സഹകരണ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തേതുമായ പെട്രോൾ പമ്പ് വെളിയത്ത് പ്രവർത്തനം ആരംഭിച്ചു. വെളിയം റീജനൽ സർവിസ് സഹകരണ ബാങ്കി​ൻെറ വി.ആർ.എസ് സി.ബി ഫിൽ ആൻഡ് ഫ്ലൈ പെട്രോൾ പമ്പാണ് വ്യാഴാഴ്ച നാടിന് സമർപ്പിച്ചത്. കൊട്ടാരക്കര -ഓയൂർ റൂട്ടിൽ വെളിയം കോളനി ജങ്‌ഷന് സമീപം ബാങ്കി​ൻെറ ഉടമസ്ഥതയിലുള്ള 28.5 സൻെറ്​ ഭൂമിയിലാണ് പമ്പ് സ്ഥാപിച്ചത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് പമ്പ് ആരംഭിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിഡിയോ കോൺഫറൻസിലൂടെ പമ്പി​ൻെറ ഉദ്ഘാടനം നിർവഹിച്ചു. പി അയിഷാപോറ്റി എം.എൽ.എ അധ്യക്ഷതവഹിച്ചു. മുല്ലക്കര രത്നാകരൻ എം.എൽ.എ ഓഫിസ് ഉദ്ഘാടനവും പി. അയിഷാപോറ്റി എം.എൽ.എ ആദ്യ വിൽപനയും നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ്​ ആർ. പ്രേമചന്ദ്രൻ, വെളിയം പഞ്ചായത്ത്‌ പ്രസിഡൻറ് ഷൈല സലിംലാൽ, ജില്ല പഞ്ചായത്തംഗം കെ. ജഗദമ്മ, സഹകരണ സംഘം ജോയൻറ്​ രജിസ്ട്രാർ എം. ജലജ, എച്ച്​.പി.സി.എൽ ചീഫ് റീജനൽ മാനേജർ സരബ്ജിത് സിങ്, പഞ്ചായത്തംഗം വി. കവിത, ബാങ്ക് സെക്രട്ടറി ബി. വിക്രമൻപിള്ള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story