Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅഞ്ചാലുംമൂട്ടിൽ കോവിഡ്...

അഞ്ചാലുംമൂട്ടിൽ കോവിഡ് രോഗികൾ കൂടുന്നു

text_fields
bookmark_border
അഞ്ചാലുംമൂട്: . ചൊവ്വാഴ്ച നടത്തിയ ആൻറിജൻ ടെസ്​റ്റിൽ 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃക്കടവൂർ, കുരീപ്പുഴ, നീരാവിൽ, കോട്ടയ്ക്കകം, മതിലിൽ, അഞ്ചാലുംമൂട് എന്നിവിടങ്ങളിൽനിന്നുള്ള 308 പേരെയാണ് പരിശോധനക്ക്​ വിധേയമാക്കിയത്. അഞ്ചാലുംമൂട് - രണ്ട്, കുരീപ്പുഴ - നാല്, കോട്ടയ്ക്കകം - ഒന്ന്, മതിലിൽ - മൂന്ന്, നീരാവിൽ - ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ബാലവേദി അംഗത്തിന്​ സ്നേഹവീട് കൈമാറി (ചിത്രം) ഓച്ചിറ: ഗ്രന്ഥശാലാപ്രസ്ഥാനത്തിൻെറ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബാലവേദി അംഗമായ വാവ എന്ന രഞ്ജനക്ക്​ ഗ്രന്ഥശാലാ പ്രവർത്തകരുടെ കൂട്ടായ്മയിൽ നിർമിച്ച സ്നേഹവീട് കൈമാറി. ക്ലാപ്പന ഇ.എം.എസ് സാംസ്കാരിക വേദി ഗ്രന്ഥശാല നിർമിച്ചുനൽകിയ വീടി​ൻെറ താക്കോൽദാനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ നിർവഹിച്ചു. ഗ്രന്ഥശാലാ പ്രസിഡൻറ് ധന്യ ജയകുമാർ അധ്യക്ഷത വഹിച്ചു. സാമൂഹികക്ഷേമ ബോർഡ് ചെയർപേഴ്സൻ സൂസൻകോടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. മജീദ്, വൈസ് പ്രസിഡൻറ് ശ്രീദേവി മോഹൻ, പഞ്ചായത്ത് പ്രസിഡൻറ് എസ്. എം. ഇക്ബാൽ, പി.കെ. ബാലചന്ദ്രൻ, വി.പി. ജയപ്രകാശ് മേനോൻ, എ. പ്രദീപ്, ടി. എൻ. വിജയകൃഷ്ണൻ, ക്ലാപ്പന സുരേഷ്, കുഞ്ഞിചന്തു എന്നിവർ പങ്കെടുത്തു. തിരുവോണനാളില്‍ കലം കമഴ്ത്തി പ്രതിഷേധം കൊല്ലം: സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് തിരുവോണനാളില്‍ കലം കമഴ്ത്തി പ്രതിഷേധിക്കുമെന്ന് സ്‌കൂള്‍ പാചകത്തൊഴിലാളി കോണ്‍ഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ് സേട്ട് അറിയിച്ചു. 2016 മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനം പൂര്‍ണമായും നല്‍കാത്തതു മൂലം തൊഴിലാളികള്‍ പട്ടിണിയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story