Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയപാത:...

ദേശീയപാത: റെ​േക്കാഡുകളുടെ പരിശോധന ഇന്നു മുതല്‍

text_fields
bookmark_border
കൊല്ലം: ദേശീയപാത 66 ​ൻെറ വികസനവുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര വില്ലേജി​ൻെറ പരിധിയിലെ വസ്തു ഉടമകളുടെ റിക്കാര്‍ഡുകളുടെ പരിശോധന ബുധനാഴ്ച ഉച്ചമുതല്‍ ആരംഭിക്കും. നോട്ടീസില്‍ രേഖപ്പെടുത്തിയിട്ടുള്ള സമയത്ത് തന്നെ ബന്ധപ്പെട്ടവര്‍ ഹാജരാകണം. കണ്ടയിന്‍മൻെറ് സോണില്‍ നിന്നുള്ളവരും ക്വാറൻറയിനിൽ കഴിഞ്ഞുവരുന്നവരും എത്തേണ്ടതില്ല. ഇവര്‍ക്ക് പിന്നീട് രേഖകള്‍ ഹാജരാക്കാം. 11 കെ.വി ലൈന്‍ തകരാര്‍ പരിഹാരം ആദ്യം കൊല്ലം: കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ഉണ്ടാകുന്ന വൈദ്യുതി തകരാറുകളില്‍ 11 കെ.വി ലൈനുകളുടെ കേടുപാടുകള്‍ തീര്‍ത്തതിനു ശേഷമാകും ഉപഭോക്താക്കളുടെ വീടുകളില്‍ ഉണ്ടാകുന്ന പരാതികള്‍ പരിഗണിക്കുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമ്പോള്‍ മഴയും കാറ്റും ശക്തമായി വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെടുന്നുണ്ട്. അപകട സാധ്യതകള്‍ ശ്രദ്ധയില്‍പെട്ടാല്‍ സെക്​ഷന്‍ ഓഫിസിലോ പ്രത്യേക എമര്‍ജന്‍സി നമ്പറായ 9496010101 ലോ അറിയിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story