Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസെക്രട്ടറിക്ക്​...

സെക്രട്ടറിക്ക്​ കോവിഡ്: പിറവന്തൂര്‍ പഞ്ചായത്ത് ഒാഫിസ്​ അടച്ചു

text_fields
bookmark_border
പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക്​ കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫിസ് അടച്ചു. പ്രസിഡൻറുള്‍പ്പെടെ പഞ്ചായത്തംഗങ്ങളും ജീവനക്കാരുമടക്കം നാൽപതോളം പേര്‍ നിരീക്ഷണത്തില്‍ പോയി. പാരിപ്പള്ളി സ്വദേശിയാണ് പഞ്ചായത്ത് സെക്രട്ടറി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ്​ കോവിഡ് സ്ഥിരീകരിച്ചത്. പുന്നല ചാച്ചിപ്പുന്നയില്‍ ഓട്ടോ ഡ്രൈവറായ പിറമല സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. ചേകം പുത്തന്‍കടയില്‍ കഴിഞ്ഞദിവസം മരിച്ച വയോധികന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മേഖല കണ്ടെയ്​ൻമൻെറ്​ സോണാക്കി. പിറവന്തൂര്‍ പഞ്ചായത്ത് ഓഫിസില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ എത്തിയവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. ബോധവത്കരണ ക്ലാസ്​ ചടയമംഗലം: പോരേടം എ.പി.ജെ. അബ്​ദുൽകലാം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഓൺലൈൻ കൊറോണ ബോധവത്കരണ ക്ലാസ്​ നടന്നു. ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേന്ദ്രപ്രസാദ് ക്ലാസ്​ നയിച്ചു. ലൈബ്രറി പ്രസിഡൻറ്​ സുഹൈൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിഷ്ണു, ദുൽഫുക്കർ, അമൽ, നഹാസ്, സുഭാഷ്, രഘുനാഥൻപിള്ള എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story