Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്വർണമേഖലയിൽ ഇ-വേബിൽ...

സ്വർണമേഖലയിൽ ഇ-വേബിൽ ഉപേക്ഷിക്കണമെന്ന്​

text_fields
bookmark_border
must കൊല്ലം: കേരളത്തില്‍ മാത്രം സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ ഇ-വേബില്‍ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓള്‍ കേരള ഗോൾഡ്​ ആൻഡ്​ സിൽവർ മർച്ചൻറ്​സ്​ അസോസിയേഷൻ സംസ്ഥാന ട്രഷററും ഒാൾ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്​റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടറുമായ അഡ്വ.എസ്. അബ്​ദുൽ നാസര്‍. വിമാനത്താവളം വഴി വരുന്ന സ്വര്‍ണകള്ളക്കടത്ത് തടയാന്‍ നടപടി സ്വീകരിക്കുന്നതിനുപകരം സ്വർണവ്യാപാരികളെ പീഡിപ്പിക്കുന്ന സമീപനം ശരിയ​െല്ലന്ന്​ അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജി.എസ്​.ടി ഉദ്യോഗസ്ഥർക്ക്​ കള്ളക്കടത്ത്​ പിടിക്കാൻ അധികാരമുണ്ടെങ്കിലും അവർ സ്വർണാഭരണം മാത്രമേ പിടിക്കുന്നുള്ളൂ. അഞ്ചുവർഷമായി 1000 ടൺ സ്വർണമെങ്കിലും കള്ളക്കടത്തായി കേരളത്തിലെത്തിയതായി വിവിധ ഏജൻസികൾ പറയുന്നുണ്ടെങ്കിലും ഒരു ​ഗ്രാം സ്വർണം പോലും പിടിച്ചെടുത്തിട്ടില്ല. സ്വര്‍ണാഭരണങ്ങള്‍ക്ക് ഇ-വേബില്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് കള്ളക്കടത്ത്​ തടയാനാവുമോയെന്ന്​ സര്‍ക്കാര്‍ വ്യക്തമാക്കണം. ഒന്നര പവന്‍ സ്വര്‍ണാഭരണവുമായി പോകുന്ന ആരിൽനിന്നും ഇ-വേബില്‍ ആവശ്യപ്പെടാമെന്ന അവസ്ഥയാ​ണ്​ വരുന്നത്​. ഇതില്ലെങ്കിൽ സ്വര്‍ണം കണ്ടുകെട്ടാമെന്ന നിയമം പൗരന്മാരുടെ സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമാകും. മറ്റ്​ സംസ്ഥാനങ്ങൾ ഒന്നും ചെയ്യാത്തത്​ കേരളത്തിൽ മാത്രം നടപ്പാക്കുന്നത്​ എന്തിനെന്ന്​ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story